വിശ്രമമില്ലാത്ത ഒരു ലോകത്തിലെ വിശ്രമം

വിശ്രമമില്ലാത്ത ഒരു ലോകത്തിലെ വിശ്രമം

സംഗ്രഹം

സമ്മർദ്ദവും അമിത ജോലിയും പലരെയും അവരുടെ സമയത്തിന് മുമ്പ് കുഴിമാടത്തിലേക്ക് കൊണ്ടുവരുന്നു. എന്നാൽ സൃഷ്ടിയിൽ, സമ്മർദ്ദം എന്ന പ്രശ്‌നത്തിന് ദൈവം ഒരു പ്രതിവിധി രൂപകൽപ്പന ചെയ്‌തു: വിശ്രമത്തിൻ്റെ ഒരു ദിവസം. മനുഷ്യർക്ക് അവരുടെ ജോലിയിൽ നിന്ന് വിശ്രമിക്കാനും ദൈവത്തോടൊപ്പം സമയം ചെലവഴിക്കാനും കഴിയുന്ന ഒരു അനുഗ്രഹമായാണ് ഈ വിശുദ്ധ ദിനം രൂപകൽപ്പന ചെയ്തിരിക്കുന്നത്. നിർഭാഗ്യവശാൽ, അത് ഓർക്കാൻ ദൈവം ആളുകളോട് കൽപിച്ചിട്ടുണ്ടെങ്കിലും, മിക്കവരും ഈ പ്രത്യേക ദിവസത്തെക്കുറിച്ച് മറന്നു, പലരും അത് നൽകിയ സ്രഷ്ടാവിനെ പോലും മറന്നു.

ടൈപ്പ് ചെയ്യുക

Tract

പ്രസാധകൻ

Sharing Hope Publications

ലഭ്യമാണ്

25 ഭാഷകൾ

പേജുകൾ

6

ഡൗൺലോഡ് ചെയ്യുക

മിതാ ദുരാൻ മരണപ്പെട്ടു. 24 വയസ്സുള്ള ഇന്റോനേഷ്യൻ കോപ്പിറൈറ്റർ അവളുടെ മേശയ്ക്കരികിൽ കുഴഞ്ഞുവീണു. സംഭവിച്ചതെന്തായിരുന്നു? 

പ്രതീക്ഷകൾ വളരെ കൂടുതലും ജോലിഭാരം വളരെയധികവുമായിരുന്ന ഒരു പരസ്യ ഏജൻസിയിൽ മിതാ വേല ചെയ്തു. അവളുടെ മരണത്തിനു തൊട്ടുമുമ്പ്, തന്റെ ക്ഷീണത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ സാമൂഹിക മാധ്യമങ്ങളിൽ ഇങ്ങനെ കമന്റ് അഭിപ്രായം ചെയ്തു പറഞ്ഞു: “ഇന്ന് രാത്രി, എട്ടാം ദിവസവും ഞാൻ ഓഫീസിലേക്കു താക്കോൽ കൊണ്ടുപോകുന്നു... എനിക്ക് ജീവിതമില്ല.”

റെഡ് ബുള്ളിന്റെ ഏഷ്യൻ പതിപ്പായ കഫീൻ അടങ്ങിയ ക്രേറ്റിംഗ്ഡാങ്ങ് എന്ന പാനീയത്തെ അവൾ വളരെയധികം ആശ്രയിച്ചു. അവളുടെ അവസാനത്തെ ഓൺലൈൻ കമന്റ് അഭിപ്രായം ഇങ്ങനെയായിരുന്നു, “30 മണിക്കൂർ ജോലി ഇപ്പോഴും ശക്തമായി തുടരുന്നു.” അവൾ പിന്നീട് അവളുടെ മേശയ്ക്കരികിൽ കുഴഞ്ഞുവീണു. ഒരിക്കലും ഉണർന്നില്ല. 

എന്ത് സംഭവിച്ചു? അമിത ജോലി കാരണം മിതാ മരിച്ചു.

ഇന്ന്, നമ്മിൽ പലർക്കും തിരക്കേറിയ പദ്ധതികളുണ്ട്. കൂടുതൽ ജോലി ചെയ്യുവാനും കൂടുതൽ സമ്പാദിക്കുവാനും കൂടുതൽ വാങ്ങുവാനും സമൂഹം നമ്മെ ആഹ്വാനം ചെയ്യുന്നു. സമ്മർദ്ദം, ഉറക്കമില്ലായ്മ, മാനസിക ഭാരം എന്നിവയാൽ നാം കഷ്ടപ്പെടുന്നു. 

മിതാ ദുരാനെപ്പോലെ നാം നമ്മെത്തന്നെ കൊല്ലുന്നില്ലായിരിക്കാം, എന്നാൽ ജീവിതം ഒരു ഭാരമാകുവാൻ കഴിയും. ഇതാണോ ദൈവം നമുക്കുവേണ്ടി ഉദ്ദേശിച്ചത്? അവൻ സമാധാനം തരുന്നവനാണ്. നാം സ്വയം അമിതമായി അദ്ധ്വാനിക്കുമ്പോൾ, നമുക്കു സമാധാനം തോന്നുന്നുണ്ടോ? തീർച്ചയായും ഇല്ല!

തളർച്ചയാൽ നാം വലയുന്നുവെങ്കിൽ, നാം ഓർക്കണമെന്ന് ദൈവം ആഗ്രഹിക്കുന്ന ചിലത് നാം മറക്കുകയാണ്. വിശ്രമത്തെക്കുറിച്ച് ദൈവം എന്താണ് പറഞ്ഞിരിക്കുന്നതെന്ന് നമുക്കു കണ്ടുപിടിക്കാം. 

പോസ് ബട്ടൺ അമർത്തുക

ദൈവം ഏറ്റവും ദയയുള്ളവനും ഏറ്റവും കരുണയുള്ളവനുമാണ്. ഒരു സെൽ മൊബൈൽ ഫോണോ ലാപ്‌ടോപ് കമ്പ്യൂട്ടറോപോലെ മനുഷ്യർക്ക് അവരുടെ ശാരീരികവും മാനസികവും ആത്മീയവുമായ ഊർജ്ജം വീണ്ടെടുക്കുവാൻ സമയം ആവശ്യമാണെന്ന് ദൈവത്തിന് അറിയാമായിരുന്നു. അതുകൊണ്ട് പ്രവാചകനായ മോശെ ദൈവത്തിന്റെ കല്പന ഇങ്ങനെ രേഖപ്പെടുത്തി:

ശബ്ബത്ത് നാളിനെ ശുദ്ധീകരിപ്പാൻ ഓർക്ക. ആറു ദിവസം അദ്ധ്വാനിച്ച് നിന്റെ വേല ഒക്കെയും ചെയ്ക. ഏഴാം ദിവസം ദിവസം നിന്റെ ദൈവമായ യഹോവയുടെ ശബ്ബത്ത് ആകുന്നു. അന്ന് ഒരു വേലയും ചെയ്യരുത് (തൗറാത്ത് എന്നും അറിയപ്പെടുന്ന ബൈബിളിന്റെ ആദ്യ ഭാഗത്തുനിന്ന്: പുറപ്പാട് 20:8–10).

മാറ്റമില്ലാത്ത ഈ ദൈവകല്പന നമ്മോട് ഏഴാം ദിവസത്തെ ഓർക്കുവാൻ ആവശ്യപ്പെടുന്നു. ലോകത്തിലുള്ള അനേകം ഭാഷകളനുസരിച്ച് വിശ്രമിക്കുന്നതിന് മാറ്റിവയ്ക്കപ്പെട്ടിരിക്കുന്ന ഈ ഏഴാം ദിവസത്തെ “ശബ്ബത്ത്” എന്ന് അറിയപ്പെടുന്നു. ഇതിനെ ഓർക്കുവാൻ ദൈവം നമ്മോട് കല്പിച്ചിരിക്കുന്നത് എന്തു കൊണ്ടാണ്? കാരണം, ആദാമിൽനിന്ന് തുടങ്ങി മനുഷ്യവർഗ്ഗവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ഒരു പ്രശ്‌നമാണ് മറവി എന്ന് അവനറിയാം. നാം ഒരിക്കലും ദൈവത്തിന്റെ കല്പനകൾ മറക്കരുത്. അവനെയും അവന്റെ കല്പനകളെയും ഓർക്കുമ്പോൾ മാത്രമേ നാം നേരായ പാതയിലൂടെ നടക്കുകയുള്ളൂ.

ശബ്ബത്ത് വിശിഷ്ടമായിരിക്കുന്നത് എന്തുകൊണ്ടാണ്? ദൈവം നമ്മോടിങ്ങനെ പറയുന്നു,

ആറു ദിവസംകൊണ്ട് യഹോവ ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ളതൊക്കെയും ഉണ്ടാക്കി, ഏഴാം ദിവസം സ്വസ്ഥമായിരുന്നു. അതുകൊണ്ട് യഹോവ ശബ്ബത്ത് നാളിനെ അനുഗ്രഹിച്ചു ശുദ്ധീകരിച്ചിരിക്കുന്നു (പുറപ്പാട് 20:11).

ദൈവം സൃഷ്ടാവാണെന്നതിന്റെ പ്രധാനപ്പെട്ട ഒരു ഓർമ്മപ്പെടുത്തലാണ് ശബ്ബത്ത്. ദൈവം തളരാത്തതിനാൽ ഏഴാം ദിവസം അവന് വിശ്രമിക്കേണ്ട ആവശ്യമില്ലെന്ന് ചിലർ വാദിക്കുന്നു. എന്നാൽ ദൈവം ക്ഷീണം കാരണം വിശ്രമിക്കുകയല്ല ചെയ്തത്; നമുക്കു വിശ്രമിക്കുവാൻ വേണ്ടി ഒരു വിശുദ്ധ സമയം ഉണ്ടാക്കുവാൻ കഴിയുംവിധം അവൻ തന്റെ സൃഷ്ടിപരമായ വേല നിർത്തുകയായിരുന്നു ചെയ്തത്.

മനുഷ്യവർഗ്ഗത്തിന് ഒരു വിശ്രമ ദിവസം നല്ലതാണെന്ന് ദൈവം കണ്ടു. അവൻ ഏഴാം ദിവസത്തെ ഒരു ശബ്ബത്ത് ആക്കി, അതായത് ഒരു ഇടവേള അല്ലെങ്കിൽ ഒരു വിരാമം എന്നർത്ഥം. അങ്ങനെ ഓരോ ആഴ്ചയിലെയും ഏഴാം ദിവസം ഒരു “പോസ്” ബട്ടൻ അമർത്തുവാനുള്ള ഒരു പ്രത്യേക ദിവസമാണ്. അവനെ സ്മരിക്കുവാനും ആരാധിക്കുവാനും ഒരു ദിവസം മുഴുവനും നാം വേലയിൽനിന്നും വിശുദ്ധമല്ലാത്ത പ്രവർത്തനങ്ങളിൽ നിന്നും വിശ്രമിക്കണം. 

നിങ്ങളുടെ അധികാരിയോ പ്രൊഫസറോ നിങ്ങളോട് കൂടുതൽ വിശ്രമിക്കുവാൻ ആജ്ഞാപിച്ചാൽ അത് അതിശയകരമായിരിക്കുകയില്ലയോ? എന്നാൽ ദൈവം കല്പിച്ചതും കൃത്യമായും ഇതുതന്നെയാണ്! ദൈവത്തിനു സ്‌ത്രോത്രം! അവൻ വാസ്തവത്തിൽ മഹാ കരുണയുള്ളവനാണ്! 

ദൈവത്തിൻ്റെ ദിവസത്തെ വിശുദ്ധമായി ആചരിക്കുക

ശബ്ബത്ത് ലോകത്തിലെ എല്ലാ മനുഷ്യർക്കും വേണ്ടിയുള്ള ഒരു സാർവ്വത്രികമായുള്ള വിശുദ്ധ ദിവസമാണ്. യെഹൂദർ, ക്രിസ്ത്യാനികൾ, മുസ്ലിംങ്ങൾ, ബുദ്ധമതക്കാർ, ഹിന്ദുക്കൾ എന്നിവർ ഉണ്ടാകുന്നതിന് വളരെമുമ്പുതന്നെ സൃഷ്ടാവായ ഏക ദൈവത്തിൽ വിശ്വസിച്ചിരുന്നവരാണ് ശബ്ബത്തിനെ കാത്തുസൂക്ഷിച്ചിരുന്നത്. വാസ്തവത്തിൽ, ലോകം സൃഷ്ടിക്കപ്പെട്ടപ്പോൾതന്നെ എല്ലാ മനഷ്യവർഗ്ഗത്തിനും വേണ്ടി ശബ്ബത്ത് നല്കപ്പെട്ടു. ആദാമും ഹവ്വയും ശബ്ബത്തനുസരിച്ചു. ഓർക്കുവാൻ തക്കവണ്ണം നമ്മോട് ദൈവം ആവശ്യപ്പെട്ടതിനെ മറന്നുകളയുവാൻ അവൻ അനുവാദം തന്നിട്ടുമില്ല. 

നിർഭാഗ്യവശാൽ, ശബ്ബത്ത് പലപ്പോഴും വിസ്മരിക്കപ്പെട്ടിരിക്കുന്നു. ശബ്ബത്തിനെ മറന്നുകളയുകയാണെങ്കിൽ ദൈവം അവർക്കു നാശം വരുത്തുമെന്ന് അവൻ പ്രവാചകന്മാരിലൂടെ പൂർവ്വയെഹൂദന്മാർക്ക് മുന്നറിയിപ്പു കൊടുത്തിരുന്നു. ആ മുന്നറിയിപ്പ് അവർ ചെവിക്കൊണ്ടില്ല, അങ്ങനെ യെരൂശലേം നശിപ്പിക്കപ്പെടുകയും അവരുടെ കുടുംബങ്ങളെ പ്രവാസികളായി കൊണ്ടുപോകുകയും ചെയ്തു. ദൈവത്തിന്റെ കല്പനകൾക്കു വിരുദ്ധമായി ക്രിസ്ത്യാനികളും തങ്ങളുടെ വിശുദ്ധദിവസം ഞായറാഴ്ചയായി മാറ്റിക്കൊണ്ട് ശബ്ബത്തിനെ മറന്നു കളഞ്ഞു. മുസ്ലീംങ്ങൾ വെള്ളിയാഴ്ച പ്രാർത്ഥിക്കുന്നു, എന്നാൽ സ്രഷ്ടാവിനോടുള്ള പൂർണ്ണ അനുസരണത്തോടെ ജീവിക്കുവാൻ നാം ഏഴാം ദിവസം വിശ്രമിക്കണമെന്നത് മറന്നിരിക്കുന്നു. 

നമ്മുടെ ലോകം മുഴുവനും ഈ സുപ്രധാന ദിവസത്തെ മറക്കുന്നതായി തോന്നുന്നത് എന്തുകൊണ്ടാണ്? വ്യാപകമായ ഈ മറവിക്കു ഇതിലും ദുഷിച്ച കാരണമുണ്ടോ?

സൃഷ്ടാവിൽ നിന്ന് നമ്മുടെ മനസ്സിനെ അകറ്റുന്നതിന് സാത്താൻ (ശൈത്താൻ) ഉപയോഗിക്കുവാൻ പോകുന്ന ലോകവ്യാപക ശക്തിയെക്കുറിച്ച് മശീഹയായ യേശു (ഈസാ അൽ മാസിഹ് എന്നും അറിയപ്പെടുന്നു) നമ്മുക്ക് മുന്നറിയിപ്പ് തന്നിരിക്കുന്നു. ഒരു വ്യാജ ശബ്ബത്തിൽ ആരാധിക്കുന്നതിലേക്കു ദശലക്ഷക്കണക്കിനു മനുഷ്യർ വഞ്ചിക്കപ്പെടും. സ്രഷ്ടാവിന്റെ ദിവസത്തെ മറക്കുന്നതിനുവേണ്ടി സാത്താന് നമ്മെ പ്രേരിപ്പിക്കുവാൻ കഴിയുമെങ്കിൽ, നാം സ്രഷ്ടാവിനെത്തന്നെ മറക്കുമെന്ന് അവൻ പ്രതീക്ഷിക്കുന്നു. എന്തുതന്നെയായിരുന്നാലും, നാം യഥാർത്ഥ ശബ്ബത്ത് ആചരിക്കുമ്പോൾ, സൃഷ്ടാവിനോടുള്ള നമ്മുടെ വിശ്വസ്തത പ്രകടമാക്കുകയും വിശ്രമം, സമാധാനം എന്നിവയുടെ ദാനം ആസ്വദിക്കുകയും ചെയ്യും.

ദൈവത്തിൻ്റെ വിശ്രമത്തിലേക്കു പ്രവേശിക്കുക

“ദൈവം ഏഴാം ദിവസത്തെ അനുഗ്രഹിച്ചു” എന്ന് പ്രവാചകനായ മോശെ എഴുതി (ഉല്പത്തി 2:3). നിങ്ങൾ ക്ഷീണിതരും ക്ഷയിക്കുന്നവരുമാണോ? ശബ്ബത്തിൽ അനുഗ്രഹങ്ങളുണ്ട്! 

ഇൻഡോനേഷ്യയിൽനിന്നുമുള്ള കോപ്പിറൈറ്റായിരുന്ന മിതാ ദുരാൻ അമിതാദ്ധ്വാനം കാരണം മരണപ്പെട്ടുഎന്നാൽ നിങ്ങൾ അങ്ങനെ ചെയ്യണമെന്നില്ല. നിങ്ങളുടെ അദ്ധ്വാനത്തിൽനിന്നും എല്ലാ ആഴ്ചയിലും ഒരു ദിവസം വിശ്രമിക്കുന്നതിനും ശബ്ബത്തിന്റെ അനുഗ്രഹങ്ങൾ പ്രാപിക്കുന്നതിനും ദൈവം നിങ്ങളെ ക്ഷണിക്കുന്നു. 

ദൈവം എങ്ങനെയാണ് വിശ്രമം, സമാധാനം, രോഗശാന്തി എന്നിവ നൽകുന്നത് എന്നതിനെക്കുറിച്ച് കൂടുതൽ പഠിക്കണമെന്ന് നിങ്ങൾ താല്പര്യപ്പെടുന്നെങ്കിൽ, ദയവു ചെയ്ത് ഈ പേപ്പറിന്റെ പിൻഭാഗത്ത് കൊടുത്തിരിക്കുന്ന മേൽവിലാസത്തിൽ ഞങ്ങളെ ബന്ധപ്പെടുക.

Copyright © 2023 by Sharing Hope Publications. അനുമതിയില്ലാതെ വാണിജ്യേതര ആവശ്യങ്ങൾക്കായി അച്ചടിക്കാനും പങ്കിടാനും കഴിയും.
മലയാളവും ഇംഗ്ലീഷും പഴയതും പുതിയതുമായ നിയമങ്ങൾ അടങ്ങിയ വിശുദ്ധ ബൈബിളിൽ നിന്ന് എടുത്ത തിരുവെഴുത്ത് മലയാളം ബൈബിൾ പരിഭാഷ © 1994 - 2018 ഡാനിയൽ പബ്ലിഷിംഗ് കമ്പനി അനുമതി പ്രകാരം ഉപയോഗിച്ചു. എല്ലാ അവകാശങ്ങളും നിക്ഷിപ്തം.

ഞങ്ങളുടെ വാർത്താക്കുറിപ്പിനായി പേര് ചേർക്കുക

പുതിയ പ്രസിദ്ധീകരണങ്ങൾ ലഭ്യമാകുമ്പോൾ ആദ്യം അറിയുക!

newsletter-cover