
എങ്ങനെ സ്വയം ചിന്തിക്കാം
സംഗ്രഹം
“ബാബിലോൺ” എന്ന നാമത്താൽ പ്രതീകാത്മക കോഡ് നാമം വിവരിച്ചിരിക്കുന്ന അപകടകരമായ ഒരു മതശക്തിയെക്കുറിച്ച് ദൈവത്തിൻ്റെ പ്രവാചകന്മാർ മുൻകൂട്ടിപ്പറഞ്ഞു. പ്രവചനമനുസരിച്ച്, ഈ ശക്തി നമ്മെ വ്യാജാരാധനയിലേക്ക് നിർബന്ധിക്കാനും വശീകരിക്കാനും ശ്രമിക്കും. നമുക്ക് സുരക്ഷിതത്വം കണ്ടെത്താനാകുന്ന ഒരേയൊരു മാർഗ്ഗം സ്വയം ചിന്തിക്കുകയും ദൈവത്തിൻ്റെ വെളിപ്പെടുത്തിയ വചനത്തോട് കർശനമായ വിധേയത്വം നിലനിർത്തുകയും ചെയ്യുക എന്നതാണ്. ലോകമെമ്പാടുമുള്ള പ്രതിസന്ധി ഘട്ടങ്ങളിൽ നാം ജ്ഞാനികളും ചിന്താശീലരുമായ വിശ്വാസികളാകുന്നതിന് നമ്മുടെ മനസ്സിനെ എങ്ങനെ പരിശീലിപ്പിക്കാമെന്ന് ഈ ലഘുലേഖ നമ്മോട് പറയുന്നു.
ടൈപ്പ് ചെയ്യുക
Tract
പ്രസാധകൻ
Sharing Hope Publications
ലഭ്യമാണ്
25 ഭാഷകൾ
പേജുകൾ
6
ഒരു നീണ്ട യാത്രയ്ക്കുശേഷം ഞങ്ങൾ ഗുനുങ് ദത്തുകിന്റെ കൊടുമുടിയിലെത്തിയതേ ഉണ്ടായിരുന്നുള്ളൂ. ആ കാഴ്ച ആസ്വദിക്കുവാൻ ഞാൻ എന്റെ പുതിയ സുഹൃത്തായ അദ്സാക്കിനൊപ്പം ഇരുന്നു. അധികം താമസിയാതെ, ഞങ്ങളുടെ സംഭാഷണം മതപരമായ വിഷയങ്ങളിലേക്കു തിരിഞ്ഞു.
“ഞാനൊരു സ്വതന്ത്ര ചിന്തകനാണ്” എന്ന് അദ്‌സാക്ക് അവകാശപ്പെട്ടു. “ലോകത്തെക്കുറിച്ച് എനിക്കു എന്റേതായ കാഴ്ചപ്പാടുകളുണ്ട്.”
“അതെ” എന്ന് ഞാൻ മറുപടി പറഞ്ഞു. “നിരവധി മലേഷ്യൻ യുവാക്കൾ സ്വതന്ത്ര ചിന്തകരാണെന്ന് അറിയപ്പെടുന്നത് ഞാൻ കേട്ടിട്ടുണ്ട്.”
അദ്‌സാക്ക് ചിരിച്ചു. “നമ്മൾ സ്വയം ചിന്തിക്കണം. അല്ലാത്ത പക്ഷം വളരെയധികം ആശയക്കുഴപ്പങ്ങളുണ്ട്. അത് നിന്നെ അമിതാവേശമുള്ളവനാക്കും.”
“എന്നാൽ നീ വീട്ടിൽ പോകുമ്പോൾ എങ്ങനെയാണ്?” എന്ന് ഞാൻ ചോദിച്ചു. “ഇവിടെ മലേഷ്യയിൽ, നിരവധി യുവാക്കൾ സ്വയം സ്വതന്ത്രചിന്തകർ എന്ന് വിളിക്കുന്നു. പക്ഷേ വീട്ടിൽ, നിങ്ങൾ ഇസ്ലാമിക അല്ലെങ്കിൽ ബുദ്ധമത ആചാരങ്ങളിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിന്റെ മാതാപിതാക്കളോട് നീ എന്താ പറയുക?”
“ഞാൻ അവരോട് പറയുകയില്ല” എന്ന് അദ്‌സാക്ക് മറുപടി പറഞ്ഞു. “അവർക്കാവശ്യമുള്ള കാര്യങ്ങളുമായി ഞാൻ യോജിച്ചു പോകുന്നു. എനിക്കു സ്വതന്ത്രമായി ചിന്തിക്കുവാൻ കഴിയും, എന്നാൽ ഞാൻ അത് എന്നിൽതന്നെ സൂക്ഷിക്കണം.”
സ്വതന്ത്രചിന്ത പ്രധാനമാണോ?
ലോകത്തിന്റെ ചില ഭാഗങ്ങളിൽ, തെറ്റായ വിശ്വാസമുള്ളതിനാൽ നിങ്ങളെ നിങ്ങളുടെ സമൂഹത്തിൽനിന്ന് പുറംതള്ളുകയോ കൊല്ലുകപോലുമോ ചെയ്‌തേയ്ക്കാം. നിങ്ങൾക്കു വേണ്ടി ചിന്തിക്കുന്നത് അപകടമായേക്കാം. എന്നാൽ അത് പ്രധാനമാണോ?
നമ്മുടെ ലോകം നല്ല ആശയങ്ങളും മോശമായ ആശയങ്ങളുംകൊണ്ട് നിറഞ്ഞിരിക്കുന്നു. നല്ലതിനെ മോശമായതിൽനിന്ന് വേർതിരിച്ചെടുക്കുന്നതിനുള്ള ഒരു പ്രധാന മാർഗ്ഗം അവയെക്കുറിച്ച് ചിന്തിക്കുകയും സംസാരിക്കുകയും ചെയ്യുക എന്നതാണ്. സ്വർഗ്ഗം, കുങ്കുമപ്പൂവ് അല്ലെങ്കിൽ ഐഫോൺ പോലുള്ള വിലയേറിയതെന്തെങ്കിലും നിങ്ങൾ വാങ്ങുകയാണെങ്കിൽ, നിങ്ങൾ വെറുതേ പണം കൊടുത്തിട്ട് വീട്ടിലേക്കു കൊണ്ടുപോകുകയില്ല. നിങ്ങൾക്കു ശരിക്കും മികച്ച ഗുണനിലവാരം ലഭിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന് നിങ്ങൾ ഇത് പരിശോധിക്കുകയും മറ്റുള്ളവരുടെ ഉല്പന്നങ്ങളുമായി താരതമ്യം ചെയ്യുകയും ചെയ്യും. അതേ രീതിയിൽതന്നെ ആശയങ്ങളെ കൈകാര്യം ചെയ്യണം.
ലോകത്ത് വളരെയധികം ആശയക്കുഴപ്പങ്ങളുണ്ട്, മനുഷ്യർ ആശയക്കുഴപ്പങ്ങളടങ്ങിയ അവരുടെ സ്വന്തം ആശയങ്ങൾ സമൂഹത്തിനുമേൽ അടിച്ചേല്പിക്കുവാൻ തുടങ്ങുമ്പോൾ അത് കൂടുതൽ വഷളാകുന്നു. പ്രധാനപ്പെട്ട ഒരു പ്രവചനത്തെക്കുറിച്ച് ഞാൻ നിങ്ങളോട് പറഞ്ഞുകൊള്ളട്ടെ. “യേശു ക്രിസ്തുവിന്റെ വെളിപ്പാട്” എന്ന വളരെ പഴയ പുസ്തകം ആശയക്കുഴപ്പത്തിലായ തങ്ങളുടെ മതവീക്ഷണങ്ങൾ മറ്റുള്ളവരെ അടിച്ചേല്പിക്കുവാൻ ശ്രമിക്കുന്ന ജനത്തെക്കുറിച്ച് ഒരു പ്രവചനം പറയുന്നു. അത് ഇങ്ങനെ പറയുന്നു: “വീണുപോയി; തന്റെ ദുർനടപ്പിന്റെ ക്രോധമദ്യം സകല ജാതികളെയും കുടിപ്പിച്ച മഹതിയാം ബാബിലോൺ വീണുപോയി” (വെളിപ്പാട് 14:8).
പ്രതീകാത്മകമായ ഈ വാക്കുകൾ മനസ്സിലാക്കുന്നതിന് പ്രയാസമില്ല. ബാബിലോൺ പ്രസിദ്ധമായ ഒരു പുരാതന നഗരമായിരുന്നു, എന്നാൽ അതിന്റെ പേരിന്റെ അർത്ഥം “ആശയക്കുഴപ്പം” എന്നാണ്. ഈ നഗരം “വീണുപോയി”, വീണുപോയത് ആശയക്കുഴപ്പത്തിലായതുകൊണ്ടല്ല, മറിച്ച് അവളുടെ ആശയക്കുഴപ്പം ഉപേക്ഷിക്കുവാൻ അവൾ ആഗ്രഹിക്കാത്തതുകൊണ്ടാണ്. അവളുടെ ആത്മീയ വ്യഭിചാരത്തിൽ ചേരുവാൻ അവൾ ജാതികളെ വശീകരിക്കുന്നുഅതായത് വ്യാജവും സത്യാരാധനയും കൂട്ടിക്കലർത്തി ദൈവത്തെ തള്ളിപ്പറയുന്നു. ഈ വ്യാജ ആശയങ്ങളെല്ലാം സാധാരണനിലയിലാക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്യുന്നു. ബാബിലോണിനെക്കുറിച്ചുള്ള ഈ പ്രവചനം ഒരു ലോകവ്യാപക ആത്മീയ അസ്തിത്വത്തെ സൂചിപ്പിക്കുന്നു, അത് ആത്മീയ പിശകിനെ സാധാരണ നിലയിലാക്കുക മാത്രമല്ല, ആത്യന്തികമായി അത് സത്യത്തെ മുറുകെപ്പിടിക്കുന്ന ജനത്തിനുമേൽ അടിച്ചേല്പിക്കുവാൻ ശ്രമിക്കുകയും ചെയ്യും.
ഇത് നമ്മുടെ നാളുകളിൽ സംഭവിക്കുമെന്ന് യേശുക്രിസ്തുവിന്റെ വെളിപ്പാട് പ്രവചിച്ചു. ഇത് സംഭവിക്കുന്നത് നിങ്ങൾ കണ്ടുകഴിഞ്ഞിരിക്കാം. തെറ്റായ ആശയങ്ങൾകൊണ്ട് ദൈവത്തെ പ്രതിനിധീകരിക്കുന്ന ആളുകൾ ഉണ്ടോ? നിങ്ങളുടെ മനസ്സാക്ഷിയിൽ അസ്വസ്ഥതത തോന്നിയിട്ടുണ്ടോ?
അതെ, അതുകൊണ്ടാണ് സ്വതന്ത്രചിന്ത പ്രധാന
മായിരിക്കുന്നത്.
എങ്ങനെ സ്വയം ചിന്തിക്കാം
ഭൂരിഭാഗം ആളുകളും തങ്ങളുടെ സമുദായത്തിന്റെ മതം പിന്തുടരുന്നതിൽ സംതൃപ്തരാണ്. അവർ അവരുടെ വിശ്വാസങ്ങളിലൂടെ ചിന്തിക്കുന്നില്ല. അർത്ഥവത്താകാത്തതും അല്ലെങ്കിൽ നന്മയെക്കാൾ കൂടുതൽ ഉപദ്രവകരമാക്കുന്ന മതാചാരങ്ങളെ അവർ പിന്തുടരുന്നു. ദൈവത്തിങ്കലേയ്ക്കുള്ള വഴി കാണിച്ചു തരേണ്ട മതനേതാക്കൾതന്നെ ചിലപ്പോഴൊക്കെ അഴിമതികൊണ്ട് നിറയുന്നു.
നമുക്കു സത്യം എങ്ങനെ കണ്ടെത്തുവാൻ കഴിയും? നാം പ്രവാചകന്മാരെ വിശ്വസിക്കണമെന്ന് ഞാൻ നിർദ്ദേശിക്കുന്നു. എന്തുകൊണ്ട്? മൂന്നു കാരണങ്ങളുണ്ട്:
പ്രവാചകന്മാർ ഭാവിയെക്കുറിച്ചുള്ള അതിശയകരമായ പരിജ്ഞാനം പ്രകടമാക്കുന്നു. ലോകത്തെ കോളനിവൽക്കരിക്കുക എന്ന ചരിത്രപരമായ സ്ഥാനത്തേക്കുള്ള യൂറോപ്പിന്റെ ഉയർച്ചയെപ്പറ്റി ദാനീയേൽ പ്രവാചകൻ പ്രവചിച്ചു. യേശുക്രിസ്തു (ഈസാ അൽ മസിഹ് എന്നും അറിയപ്പെടുന്നു) യെരുശലേമിന്റെ നാശം ഏ. ഡി. 70ൽ സംഭവിക്കുമെന്ന് പ്രവചിച്ചു. പ്രവാചകനായ മോശെ (മൂസാ) യിശ്മായേലിന്റെ അവസാനം വരെയുള്ള ചരിത്രം പ്രവചിച്ചു.
പ്രവാചകന്മാർ ആരോഗ്യത്തെക്കുറിച്ചുള്ള അതിശയകരമായ ശാസ്ത്രീയ പരിജ്ഞാനം തരുന്നു. ഏകദേശം 3,500 വർഷം മുമ്പ് ജീവിച്ചിരുന്ന പ്രവാചകനായിരുന്ന മോശെ. ക്വാറന്റൈൻ, മലിനജലത്തിന്റെ ശുചിത്വപരമായ നിർമാർജ്ജനം, വന്ധ്യംകരണത്തിന്റെ തത്വങ്ങൾ എന്നിവ വിശദീകരിച്ചു. അവൻ മൃഗസൃഷ്ടിയെ ശുദ്ധവും അശുദ്ധവുമായി വിഭജിച്ചു. ശുദ്ധമായ മാംസം കഴിക്കുമ്പോൾ രക്തമോ കൊഴുപ്പോ കഴിക്കരുതെന്ന് അവൻ നമ്മോട് പറഞ്ഞു. മോശെയുടെ ഭക്ഷണ, ശുചിത്വ നിയമങ്ങൾ ഇന്നും പിന്തുടരുന്നവർ മനുഷ്യർ സാധാരണ ജീവിക്കുന്നതിനെക്കാൾ 15 വർഷം കൂടുതൽ ജീവിക്കുന്നു.
തന്നിൽ ഭരമേല്പിക്കുകയും തന്റെ പ്രവാചകന്മാരിൽ വിശ്വസിക്കുകയും ചെയ്യുന്ന സത്യ വിശ്വാസികളുടെ പ്രാർത്ഥനകൾക്ക് ദൈവം ഉത്തരം നൽകുന്നു.
പ്രവാചകന്മാരുടെ എഴുത്തുകൾ മാർഗ്ഗനിർദ്ദേശം നിറഞ്ഞവയാണ് എന്നാൽ അവയിൽനിന്ന് പ്രയോജനം നേടുന്നതിന് വിമർശനാത്മകമായി ചിന്തിക്കുവാനും നമ്മുടെ വിശ്വാസങ്ങൾ പരിശോധിക്കുവാനും നമ്മുടെ വിശ്വാസത്തിന്റെ തെളിവുകൾ ഒത്തു നോക്കുവാനും നാം പഠിക്കണം. ചിന്തിക്കുക എന്നത് സത്യമതത്തിന്റെ ഒരു പ്രധാന ഭാഗമാണ്.
ഇപ്പോൾ, ഒരു തെറ്റ് പരിശോധിക്കുമ്പോൾ എന്ത് സംഭവിക്കുന്നു? ആരംഭത്തിൽ അത് വാസ്തവമായി തോന്നിയേയ്ക്കാം. എന്നാൽ നാം തെളിവുകൾ തേടുമ്പോൾ, ആശയവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ നാം കാണുവാൻ തുടങ്ങുന്നു.
സത്യം നേരെ വിപരീതമാണ്. അതിനെ ശ്രദ്ധാപൂർവ്വം പരിശോധിക്കുമ്പോൾ ഒരിക്കലും അതിന് ഒന്നും നഷ്ടപ്പെടുന്നില്ല. നാം എത്രയധികം അന്വേഷിക്കുന്നുവോ, അത്രയധികം സത്യം കാണുന്നു.
ദൈവം നമ്മെ ജ്ഞാനത്തിന്റെ മാർഗ്ഗത്തിൽ നയിക്കുന്നതുകൊണ്ട്, വിശ്വാസികൾ ലോകത്തിലെ ഏറ്റവും ജ്ഞാനികളായ ജനമായിരിക്കണം. സ്വതന്ത്രമായി ചിന്തിക്കുവാനോ ചോദ്യങ്ങൾ ചോദിക്കുവാനോ അനുവാദമില്ലാത്ത ഒരു സാഹചര്യത്തിൽ നിങ്ങൾ സ്വയം കണ്ടെത്തുകയാണെങ്കിൽ, അത്ദൈ വത്തിൽനിന്നുമുള്ളതല്ല. അന്വേഷണത്തെ നേരിടുവാൻ സത്യം പര്യാപ്തമായതുകൊണ്ട് അവൻ നമ്മുടെ സൂക്ഷ്മമായ അന്വേഷണത്തെ ക്ഷണിക്കുന്നു. എന്നാൽ ബാബിലോൺ നിങ്ങളെ അസത്യത്തിലേക്കു mവശീകരിക്കുകയും ഭൗതിക പരിശ്രമത്തിന്റെ വാതിൽ അടച്ചുകൊണ്ട് നിങ്ങളെ അവിടെ നിർത്തുകയും ചെയ്യുന്നു.
ബാബിലോണിലാണെന്ന് നിങ്ങൾക്കു തോന്നുന്ന തരത്തിൽ നിങ്ങൾ ആശയക്കുഴപ്പത്തിലാണെങ്കിൽ, പുറത്തുവരുക! ദൈവത്തിന്റെ ജ്ഞാനത്തിന്റെ പാതയിലേക്കു വരുക. നിങ്ങൾക്കുവേണ്ടിത്തന്നെ ചിന്തിക്കുകയും കൃത്യതയുള്ള ചോദ്യങ്ങൾ ചോദിക്കുകയും ചെയ്യുക. നിങ്ങൾ നിരാശപ്പെടുകയില്ല. യേശുക്രിസ്തുവിന്റെ വെളിപ്പാടിനെ സംബന്ധിച്ച് കൂടുതൽ അറിയുവാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? ദയവുചെയ്ത് ഈ പേപ്പറിന്റെ ലഘുലേഖയുടെ പിൻഭാഗത്തുള്ള മേൽവിലാസവുമായി ബന്ധപ്പെടുക.
Copyright © 2023 by Sharing Hope Publications. അനുമതിയില്ലാതെ വാണിജ്യേതര ആവശ്യങ്ങൾക്കായി അച്ചടിക്കാനും പങ്കിടാനും കഴിയും.മലയാളവും ഇംഗ്ലീഷും പഴയതും പുതിയതുമായ നിയമങ്ങൾ അടങ്ങിയ വിശുദ്ധ ബൈബിളിൽ നിന്ന് എടുത്ത തിരുവെഴുത്ത് മലയാളം ബൈബിൾ പരിഭാഷ © 1994 - 2018 ഡാനിയൽ പബ്ലിഷിംഗ് കമ്പനി അനുമതി പ്രകാരം ഉപയോഗിച്ചു. എല്ലാ അവകാശങ്ങളും നിക്ഷിപ്തം.
ഞങ്ങളുടെ വാർത്താക്കുറിപ്പിനായി പേര് ചേർക്കുക
പുതിയ പ്രസിദ്ധീകരണങ്ങൾ ലഭ്യമാകുമ്പോൾ ആദ്യം അറിയുക!

പ്രത്യേകമായിട്ടുള്ള പ്രസിദ്ധീകരണങ്ങൾ
© 2024 Sharing Hope Publications