നിങ്ങൾക്ക് ഒരു അത്ഭുതം ആവശ്യമാണോ?

നിങ്ങൾക്ക് ഒരു അത്ഭുതം ആവശ്യമാണോ?

സംഗ്രഹം

തൻ്റെ ജനത്തിന് ഏറ്റവും ആവശ്യമുള്ളപ്പോൾ അത്ഭുതങ്ങൾ പ്രദാനം ചെയ്യുന്ന ഒരു നീണ്ട ചരിത്രമാണ് ദൈവത്തിന് ഉള്ളതെന്നും ഇത് നമ്മെ പഠിപ്പിക്കുന്നു. പൂർത്തീകരിച്ച പ്രവചനങ്ങൾ, സുഖം പ്രാപിച്ച വ്യക്തികൾ, പ്രാർത്ഥനയുടെ ഉത്തരമായി മാത്രം വരാൻ കഴിയുന്ന അവിശ്വസനീയമായ സംഭവങ്ങൾ എന്നിവയെക്കുറിച്ച് ബൈബിൾ നമ്മോട് ധാരാളം കഥകൾ പറയുന്നു. മാറ്റമില്ലാത്ത ദൈവവചനമായ ബൈബിളിൽ വിശ്വസിക്കാമെന്നും നിങ്ങളുടെ സ്വന്തം അത്ഭുതത്തിനായി നിങ്ങൾക്ക് എങ്ങനെ ദൈവത്തെ സമീപിക്കാമെന്നും ഈ ലഘുലേഖ നിരവധി കാരണങ്ങൾ വാഗ്ദാനം ചെയ്യുന്നു.

ഡൗൺലോഡ് ചെയ്യുക

കുടുംബാംഗങ്ങളുടെ ഒരു വലിയ സംഘം മെച്ചപ്പെട്ട ജീവിതം പ്രതീക്ഷിച്ച് ഒരു പുതിയ രാജ്യത്തിലേക്കു കുടിയേറാൻ തീരുമാനിച്ചു. പക്ഷേ, ആ യാത്ര അത്ര എളുപ്പമായിരുന്നില്ല. കാൽ നടയായി അവർക്ക് ഒരു വലിയ മരുഭൂമി മുറിച്ചു കടക്കേണ്ടതായിവന്നു. പാമ്പുകളും തേളുകളും ഉയർന്ന ചൂടും അവിടെയുണ്ടായിരുന്നു. രോഗികളോ ദുർബലരോ ആയ സംഘാംഗങ്ങൾ പിന്നിൽ പെട്ടുപോയാൽ കൊള്ളക്കാർ അവരെ ആക്രമിച്ചിരുന്നു.

താമസിയാതെ അവരുടെ ഭക്ഷണം തീർന്നു, എന്നാൽ അവരുടെ നേതാവ് ഒരു അത്ഭുതത്തിനായി ദൈവത്തോട് നിലവിളിച്ചു. പിറ്റേന്ന് ആളുകൾ ഉണർന്നപ്പോൾ, അപ്പം പോലെ തോന്നിക്കുന്ന എന്തോ ചെറിയ കഷണങ്ങൾ നിലത്ത് ചിതറിക്കിടക്കുന്നത് അവർ കണ്ടു. തേൻ ചേർന്ന ബിസ്‌ക്കറ്റുപോലെ അത് രുചികരമായിരുന്നു. എല്ലാവർക്കും വിശപ്പടക്കുവാൻ അത് മതിയായിരുന്നു! മരുഭൂമി മുറിച്ചു കടക്കുവാൻ അനേകദിവസമെടുത്തു. എല്ലാ ദിവസവും സ്വർഗ്ഗത്തിൽ നിന്നു അപ്പം പൊഴിഞ്ഞു. ദൈവത്തെ അവർ സ്തുതിച്ചു. അവർ രക്ഷപ്പെട്ടു!

ഈ കഥ അതിശയകരമായി തോന്നിയേയ്ക്കാം. എന്നാൽ വാസ്തവത്തിൽ ഇത് സംഭവിച്ചതാണ്. തൗറാത്ത്, സാബൂർ, ഇഞ്ചീൽ എന്നീ പേരുകളിൽ അറിയപ്പെടുന്ന ബൈബിളിൽ പറയപ്പെട്ടിരിക്കുന്ന പല അത്ഭുതങ്ങളിൽ ഒരെണ്ണമാണിത്. ബൈബിളിൽ നൂറുകണക്കിന് യഥാർത്ഥ കഥകൾ അടങ്ങിയിരിക്കുന്നു. അവയിൽ പലതും മനുഷ്യരുടെ ജീവിതത്തിൽ ദൈവം ചെയ്ത അത്ഭുതങ്ങളെ അടിസ്ഥാനമാക്കിയുള്ളവയാണ്. അനേക മനുഷ്യർക്കും അവരുടേതായ അത്ഭുതങ്ങൾ ആവശ്യമായിരിക്കുന്ന നമ്മുടെ ഈ കാലത്തെ സംബന്ധിച്ചിടത്തോളം ഇതൊരു പ്രധാന പുസ്തകമാണ്.

ആധുനിക കാലത്തെ അത്ഭുതങ്ങൾ

ആഭ്യന്തരയുദ്ധങ്ങൾ, വിപ്ലവങ്ങൾ, സാമ്പത്തികത്തകർച്ച, തൊഴിലില്ലായ്മ, പകർച്ചവ്യാധികൾ, മരണം എന്നിവ നാം ഈ അടുത്ത നാളുകളിൽ കണ്ടു. നിങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് എനിക്കറിഞ്ഞുകൂടാ. നിങ്ങളുടെ വീട്ടിൽനിന്ന് നിങ്ങൾ പറിച്ചെറിയപ്പെട്ടേയ്ക്കാം. ജീവനും മരണത്തിനുമിടയിൽ തൂങ്ങിനിൽക്കുന്ന പ്രിയപ്പെട്ട ഒരുവൻ നിങ്ങൾക്കുണ്ടായിരിക്കാം. ഒരു തൊഴിൽ കണ്ടെത്തുവാൻ നിങ്ങൾ ബദ്ധപ്പെടുകയായിരിക്കാം. 

നിങ്ങളുടെ അവസ്ഥ എന്തുതന്നെയായിരുന്നാലും ദൈവം നിങ്ങൾക്കുവേണ്ടി കരുതുകയും പുരാതന കാലങ്ങളിലെന്നപോലെ, നിങ്ങൾക്കുവേണ്ടി ഒരു അത്ഭുതം പ്രവർത്തിക്കുവാൻ അവൻ ഒരുക്കവുമാണ്. നിങ്ങൾ സങ്കടപ്പെടുമ്പോൾ, അത്ഭുതങ്ങളുടെ പുസ്തകമായ ബൈബിൾ വായിച്ച് നിങ്ങൾക്ക് പ്രോത്സാഹനം കണ്ടെത്തുവാൻ കഴിയും.

നമ്മുടെ സമയത്തിനു വേണ്ടിയുള്ള ദൈവത്തിന്റെ വാക്കുകൾ

എങ്ങനെയോ ബൈബിളിന് മാറ്റം സംഭവിച്ചിരിക്കുന്നു എന്ന് കേട്ടിട്ടുള്ളതുകൊണ്ട് ചിലർ ബൈബിൾ വായിക്കുവാൻ മടിക്കുന്നു. ഒരു പക്ഷേ, ബൈബിൾ പിൻപറ്റുന്നു എന്നവകാശപ്പെടുന്ന അനേകരുടെയും ജീവിതശൈലി കൊണ്ടായിരിക്കാം ഈ തെറ്റിദ്ധാരണ. ക്രിസ്ത്യാനികൾ ചിലപ്പോഴൊക്കെ മദ്യപിക്കുന്നതും ചൂതാട്ടം നടത്തുന്നതും അയോഗ്യമായി വസ്ത്രം ധരിക്കുന്നതും പന്നിമാംസം കഴിക്കുന്നതും മനുഷ്യരോട് ദയയില്ലാതെ പെരുമാറുന്നതും നാം കാണുന്നു. 

വാസ്തവത്തിൽ ഈ തെറ്റുകളെല്ലാം ബൈബിളിൽ കുറ്റകരമാണ്. ക്രിസ്ത്യാനികൾ ദൈവത്തോട് അനുസരണക്കേട് കാട്ടി ജീവിക്കുമ്പോൾ, അത് അവന്റെ നിത്യവചനത്തിന്റെ സാധുതയെ മാറ്റുന്നില്ല. യെശയ്യാ പ്രവാചകൻ ഇങ്ങനെ എഴുതി: “പുല്ലുണങ്ങുന്നു, പൂവാടുന്നു; നമ്മുടെ ദൈവത്തിന്റെ വചനമോ എന്നേക്കും നിലനിൽക്കും” (യെശയ്യാവ് 40:8). ദൈവത്തിന്റെ വചനത്തെ മാറ്റുവാൻ മനുഷ്യർ ശക്തരാണെന്ന് നിങ്ങൾക്കു തോന്നുന്നുവോ, അതോ അവരുടെ മോശമായ പെരുമാറ്റത്തിലൂടെ അതിനെ തെറ്റായി ചിത്രീകരിക്കുവാനുള്ള സാധ്യത കൂടുതലാണോ? 

ദാവീദ് പ്രവാചകനും (ദാവൂദ് എന്നും അറിയപ്പെടുന്നു) തന്റെ കൂട്ടരും സാക്ഷ്യപ്പെട്ടകം അഥവാ പത്തു കല്പനകൾ അടങ്ങിയ ഒരു വലിയ സ്വർണ്ണപ്പെട്ടി കൊണ്ടുപോയതിനെപ്പറ്റി ബൈബിൾ പറയുന്നു. പത്തു കല്പന സാന്മാർഗ്ഗിക ജീവിതത്തിനുള്ള ദൈവത്തിന്റെ നിയമങ്ങളാണ്, അവയെ രണ്ടു വലിയ കല്പലകകളിൽ എഴുതി സ്വർണ്ണം കൊണ്ടുണ്ടാക്കിയ പെട്ടകത്തിനകത്തു വച്ചിരുന്നു. ഘോഷയാത്രയിൽ, ഒരുവൻ കൈ നീട്ടി അതിനെ തൊടുവാൻ ധൈര്യപ്പെടുകയും തൽക്ഷണം മരിച്ചുവീഴുകയും ചെയ്തു! 

അവന്റെ വചനം ഇരിക്കുന്ന വിശുദ്ധ പെട്ടകത്തെ തൊടുന്നതിന് ദുരഹങ്കാരികളായ മനുഷ്യരെ ദൈവം അനുവദിക്കുന്നില്ലെങ്കിൽ, കത്രികയും തിരുത്തൽ പേനയും ഉപയോഗിച്ച് തന്റെ ലിഖിത വചനത്തെ സമീപിക്കുവാൻ ദുഷ്ടമനുഷ്യരെ അവൻ എത്രമാത്രം അനുവദിക്കും? തന്റെ വചനത്തെ സംരക്ഷിക്കുവാൻ തക്കവണ്ണം ദൈവം വലിയവനാണ്. 

വസ്തുനിഷ്ഠമായി പറഞ്ഞാൽ, മനുഷ്യ ചരിത്രിത്തിലെ ഏറ്റവും സ്ഥിരീകരിക്കപ്പെട്ട പുസ്തകമാണ് ബൈബിൾ. ഈ അടുത്തകാലത്ത് പാലസ്തീനിലെ മുഹമ്മദ്-ദീബ്, ജമാ മുഹമ്മദ്, ഖലീൽമൂസ എന്നീ ആടിട്ടിടയന്മാർ യാദൃശ്ചികമായി ചാവുകടൽ ചുരുളുകൾ കണ്ടെത്തി. ഏകദേശം 2,000 വർഷം പഴക്കമുള്ള പുരാതന ബൈബിൾ കയ്യെഴുത്തു പ്രതികളുമായി ഇന്നത്തെ ബൈബിളിനെ താരതമ്യപ്പെടുത്തുവാൻ നമ്മെ അനുവദിച്ച ഒരു പ്രധാന പുരാവസ്തു കണ്ടെത്തലായിരുന്നു ഇത്. ദൈവത്തിന്റെ വെളിപ്പാടുകളെ മാറ്റുവാൻ കഴിയുകയില്ലെന്ന് വിരൽ ചൂണ്ടിക്കൊണ്ടുള്ള ഈ ചേർച്ച ആശ്ചര്യജനകമാണ്. നിങ്ങൾക്കു ഒരു അത്ഭുതം ആവശ്യമുണ്ടെങ്കിൽ അത് കാണാൻ വിശ്വസനീയമായ ഒരു ഗ്രന്ഥമാണ് ബൈബിൾ. നോഹ (നൂഹ്), അബ്രഹാം (ഇബ്രാഹീം), യോസേഫ് (യൂസഫ്), യോനാ (യൂനൂസ്), ദാനീയേൽ, ദാവീദ് (ദാവൂദ്), ശലോമോൻ (സുലൈമാൻ) തുടങ്ങിയ പ്രവാചകന്മാരുടെ അതിശയകരമായ കഥകൾ ഇവിടെ കാണാം. മറ്റു സ്ഥലങ്ങളിൽ അവയെക്കുറിച്ചുള്ള ശകലങ്ങൾ നിങ്ങൾ കേട്ടിരിക്കാം, എന്നാൽ ബൈബിൾ മുഴുവൻ കഥയും പറയുന്നു!

വന്ന് നിങ്ങളുടെ അത്ഭുതം കണ്ടെത്തുക

നിങ്ങൾ എന്തു പ്രതിസന്ധി നേരിട്ടാലും ബൈബിളിൽ നിങ്ങൾക്കായി മാത്രം ഒരു അത്ഭുത കഥയുണ്ട്:

  • നിങ്ങളോ പ്രിയപ്പെട്ടവരോ രോഗിയാണോ? കുഷ്ഠരോഗം ബാധിച്ച അരാമിലെ സേനാപതിയായ നയമാന്റെ അത്ഭുതകരമായ സൗഖ്യത്തെക്കുറിച്ച് വായിക്കുക. 

  • നിങ്ങളുടെ കുടുംബത്തെ പോറ്റുവാൻ നിങ്ങൾ ബദ്ധപ്പെടുന്നുണ്ടോ? ഒരു ലെബനീസ് വിധവയും അവളുടെ മകനും എന്നെങ്കിലും ഒരു ചെറിയ ജാർ ഭരണി എണ്ണയും ഒരിക്കലും തീരാതിരുന്ന ഒരു പിടി മാവും കൊണ്ടു മറ്റു കുറിയിൽ മൂന്നര വർഷം നീണ്ടുനിന്ന ക്ഷാമത്തെ അതിജീവിച്ചുകൊണ്ടിരുന്നു. 

  • നിങ്ങളുടെ ജീവൻ അപകടത്തിലാണോ? രാജാവിന്റെ കൊട്ടാരത്തിലെ കൂശ്യൻ അടിമയായ എബെദ്-മേലെക്കിനെക്കുറിച്ച് വായിക്കുക, ദൈവത്തിലുള്ള വിശ്വാസം കാരണം യുദ്ധകാലത്ത് ജീവൻ സംരക്ഷിക്കപ്പെട്ടു. 

  • നിങ്ങൾ പുറംതള്ളപ്പെട്ടവനാണെന്ന് നിങ്ങൾക്കു തോന്നുന്നുണ്ടോ? നിരസിക്കപ്പെട്ടപ്പോൾ ദൈവത്തിന്റെ അത്ഭുതങ്ങൾ കണ്ട മിസ്രയീമ്യ സ്ത്രീയായ ഹാഗറിന്റെ കഥ വായിക്കുക.

  • ജീവിത പ്രശ്‌നങ്ങളിൽ നിങ്ങൾ മുങ്ങിത്താഴുന്നുവോ? കപ്പൽ ഛേതത്തിൽനിന്ന് ശിഷ്യന്മാരെ രക്ഷിക്കുവാൻ കൈനീട്ടി കൊടുങ്കാറ്റിനെ ശാന്തമാക്കിയ യേശുക്രിസ്തുവിന്റെ കഥ വായിക്കുക.

അത്ഭുതകരമായ ഉത്തരങ്ങൾ 

നാം ബൈബിൾ വായിക്കുമ്പോൾ ക്രിയാത്മകമായ പ്രത്യാശയോടെ പ്രാർത്ഥിക്കുവാനുള്ള ആത്മവിശ്വാസം നമ്മിൽ നിറയുന്നു. യേശുക്രിസ്തു പറഞ്ഞു: “നിങ്ങൾ വിശ്വസിച്ചുകൊണ്ട് പ്രാർത്ഥനയിൽ എന്തു യാചിച്ചാലും നിങ്ങൾക്കു ലഭിക്കും” (മത്തായി 21:22). ദൈവത്തിൽനിന്ന് അത്ഭുതങ്ങൾ പ്രാപിച്ച മറ്റുള്ളവരുടെ കഥകൾ നാം വായിക്കുമ്പോൾ, നമ്മുടെ അപേക്ഷകൾ സ്വർഗ്ഗത്തിലേക്കു കരേറ്റുവാനുള്ള പ്രത്യാശയാൽ നമ്മുടെ ഹൃദയങ്ങൾ പ്രചോദിതമാകുന്നു.

നിങ്ങൾക്ക് ഒരു അത്ഭുതം ആവശ്യമാണോ? ബൈബിളിലെ അത്ഭുതങ്ങളാൽ പ്രചോദിതരാകുകയും നിങ്ങൾക്കുവേണ്ടി ഒരെണ്ണത്തിനായി ദൈവത്തോട് ചോദിക്കുകയും ചെയ്യുക. അവൻ തീർച്ചയായും ഇന്ന് നിങ്ങളുടെ പ്രാർത്ഥന കേൾക്കും!

ബൈബിളിലുള്ള അത്ഭുതങ്ങളെക്കുറിച്ച് നിങ്ങൾക്കു കൂടുതൽ പഠിക്കണമെങ്കിൽ ഈ ലഘുലേഖയുടെ പിൻഭാഗത്തുള്ള മേൽവിലാസത്തിൽ ബന്ധപ്പെടുക.

Copyright © 2023 by Sharing Hope Publications. അനുമതിയില്ലാതെ വാണിജ്യേതര ആവശ്യങ്ങൾക്കായി അച്ചടിക്കാനും പങ്കിടാനും കഴിയും.
മലയാളവും ഇംഗ്ലീഷും പഴയതും പുതിയതുമായ നിയമങ്ങൾ അടങ്ങിയ വിശുദ്ധ ബൈബിളിൽ നിന്ന് എടുത്ത തിരുവെഴുത്ത് മലയാളം ബൈബിൾ പരിഭാഷഡാനിയൽ പബ്ലിഷിംഗ് കമ്പനി അനുമതി പ്രകാരം ഉപയോഗിച്ചു. എല്ലാ അവകാശങ്ങളും നിക്ഷിപ്തം.

ഞങ്ങളുടെ വാർത്താക്കുറിപ്പിനായി പേര് ചേർക്കുക

പുതിയ പ്രസിദ്ധീകരണങ്ങൾ ലഭ്യമാകുമ്പോൾ ആദ്യം അറിയുക!

newsletter-cover