ദുഷ്ടാത്മാകളിൽ നിന്നുള്ള സുരക്ഷ

ദുഷ്ടാത്മാകളിൽ നിന്നുള്ള സുരക്ഷ

സംഗ്രഹം

ദുരാത്മാക്കൾ ശക്തമാണ്, പക്ഷേ മിശിഹായായ യേശുവിനെപ്പോലെ ശക്തരല്ല. യേശു കഷ്ടതയനുഭവിക്കുന്ന ആളുകളിൽ നിന്ന് ഭൂതങ്ങളെ പുറത്താക്കിയതും രോഗശാന്തി കണ്ടെത്താൻ അവരെ സഹായിച്ചതും എങ്ങനെയെന്ന് ഈ ലഘുലേഖ വിവരിക്കുന്നു. ഇന്നു നമുക്കു വേണ്ടിയും അതു ചെയ്യാൻ അവനു കഴിയും. പൈശാചിക ശല്യത്തിൽ നിന്നും അടിച്ചമർത്തലിൽ നിന്നും സ്വതന്ത്രരാകാൻ നാം അറിയേണ്ടതെല്ലാം അദ്ദേഹത്തിൻ്റെ പുസ്തകം നമ്മെ പഠിപ്പിക്കുന്നു. അവൻ മടങ്ങിവരുന്നതിനുമുമ്പ് പൈശാചിക വഞ്ചകരാൽ വഞ്ചിക്കപ്പെടുന്നത് എങ്ങനെ ഒഴിവാക്കാമെന്നും ഇത് നമ്മെ പഠിപ്പിക്കുന്നു.

ഡൗൺലോഡ് ചെയ്യുക

ജിന്നുകൾ എല്ലായിടത്തുമുണ്ട്. നിങ്ങൾ അവയെ ആത്മാക്കൾ, പ്രേതങ്ങൾ, ഭൂതങ്ങൾ അല്ലെങ്കിൽ ജിന്നുകൾ എന്നിങ്ങനെ എന്തു പറഞ്ഞ് വിളിച്ചാലും അവ ഭീതികരമാകാം. മന്ത്രവാദികൾ, ക്ഷുദ്രക്കാർ, ആഭിചാരകന്മാർ എന്നിവ ജനസ്വാധീനമുള്ളവരാണ്, എന്നാൽ അവർക്കു നമ്മെ സംരക്ഷിക്കുവാൻ കഴിയുമോ?

ദുരാത്മാക്കളിൽനിന്നും സംരക്ഷണം കണ്ടെത്തുവാനുള്ള മൂന്ന് ലളിതമായ പടികൾ നിങ്ങളുമായി പങ്കിടുവാൻ ഞാൻ ആഗ്രഹിക്കുന്നു. അതിനാൽ നിങ്ങൾ ഭയപ്പെടേണ്ടതില്ല.

ദുരാത്മാക്കളിൽനിന്നുള്ള സംരക്ഷണം

ഒരു മനുഷ്യൻ നഗ്നനായി നിലവിളിച്ചു. പല ജിന്നുകൾ അവനെ ബാധിച്ചിരുന്നു. അവനെ സഹായിക്കുവാൻ ആരുമില്ലായിരുന്നു. ഗ്രാമത്തിലെ ജനം അവനെ ചങ്ങലകൊണ്ട് ബന്ധിക്കുവാൻ ശ്രമിച്ചു. എന്നാൽ അവൻ അമാനുഷികമായ ശക്തിയോടെ അതിനെ തകർത്ത് ശവകുടീരങ്ങൾക്കിടയിൽ കഴിയുവാൻ ഓടിപ്പോയി. അവൻ ദയനീയമായി കരയുകയും കല്ലുകൾകൊണ്ട് സ്വയം മുറിപ്പെടുത്തുകയും ചെയ്തു.

ഈസാ അൽ- മാസിഹ് എന്നും അറിയപ്പെടുന്ന യേശുക്രിസ്തു എന്ന മനുഷ്യൻ വന്നതുവരെ ഇങ്ങനെ അവൻ കഴിഞ്ഞു.

അവൻ വളരെ കഷ്ടത അനുഭവിച്ചു. സഹായം ചോദിക്കുന്നതിന് വായ്തുറന്നപ്പോൾ, അവനെ ഒറ്റയ്ക്കു വിടുവാൻ യേശുക്രിസ്തുവിനോട് ജിന്നുകൾ നിലവിളിച്ചു. എന്നാൽ യേശു വിട്ടുപോയില്ല. സംഭവിച്ചിരുന്നത് എന്താണെന്ന് അവൻ അറിഞ്ഞു. ഭയപ്പെടാതെ, ജിന്നുകളോട് അവനെ വിട്ടുപോകുവാൻ യേശു കല്പിച്ചു.

“ഞങ്ങളെ അഗാധഗർത്തത്തിലേക്കു അയയ്ക്കരുതേ” എന്ന് ജിന്നുകൾ യേശുവിനോട് അപേക്ഷിച്ചു. അടുത്തുള്ള പന്നിക്കൂട്ടത്തിലേക്കു പൊയ്‌ക്കൊള്ളമെന്ന് അവർ അഭ്യർത്ഥിച്ചു. ആ മനുഷ്യനെ വിട്ടിട്ട് അശുദ്ധ മൃഗങ്ങളിലേക്കു പോകുവാൻ യേശു കല്പിച്ചു. ഉടൻതന്നെ ആ മനുഷ്യന്റെ വിവേകം മടങ്ങിവന്നു പന്നിക്കൂട്ടം മുഴുവൻ മലഞ്ചെരുവിൽനിന്ന് കടലിലേക്കു ഓടിപ്പോയി.

അവസാനം ആ മനുഷ്യൻ സ്വതന്ത്രനായി. അവൻ വളരെ നന്ദിയുള്ളവനായിത്തീർന്നു! എന്നാൽ ഇതുമാത്രമല്ല കഥ. ദുരാത്മാക്കളുടെമേൽ യേശുവിന് അപാരമായ അധികാരമുണ്ടായിരുന്നു. താൻ പോയ സ്ഥലങ്ങളിലെല്ലാം ജിന്നുകൾ ബാധിച്ചിരുന്നവരെ വിടുവിച്ചിട്ടുണ്ട്. തന്റെ അനുയായികൾക്ക് സാത്താന്റെ മേലുള്ള അധികാരവും കൊടുത്തു:

... ശത്രുവിന്റെ സകല ബലത്തെയും ചവിട്ടുവാൻ ഞാൻ നിങ്ങൾക്ക് അധികാരം തരുന്നു; ഒന്നും നിങ്ങൾക്കു ഒരിക്കലും ദോഷം വരുത്തുകയും ഇല്ല. എങ്കിലും ഭൂതങ്ങൾ നിങ്ങൾക്കു കീഴടങ്ങുന്നതിലല്ല നിങ്ങളുടെ പേർ സ്വർഗ്ഗത്തിൽ എഴുതിയിരിക്കുന്നതിലത്രേ സന്തോഷിപ്പിൻ (ഇഞ്ചീൽ എന്നും അറിയപ്പെടുന്ന സുവിശേഷങ്ങളിൽ നിന്ന്, ലൂക്കൊസ് 10:19, 20).

നാം യേശുക്രിസ്തുവിനെ അനുഗമിക്കുമ്പോൾ, ഈ ജീവിതത്തിൽ നമുക്ക് സുരക്ഷിതത്വവും പരലോകത്തെ സംബന്ധിച്ച് ഉറപ്പും ഉണ്ടായിരിക്കുവാൻ കഴിയും! ദുരാത്മാക്കളിൽനിന്ന് മോചനം കണ്ടെത്തുവാനുള്ള മൂന്ന് പടികൾ നമുക്കു നോക്കാം.

പടി 1: യേശുക്രിസ്തുവിന്റെ നാമത്തിന്റെ ശക്തി അവകാശപ്പെടുക

യേശുക്രിസ്തുവിന്റെ നാമത്തിൽ ദൈവത്തിന്റെ സംരക്ഷണം തേടുക എന്നതാണ് ആദ്യപടി. നാം സ്വയം അശക്തരാണ്. എന്നാൽ നാം നമ്മുടെ ജീവിതത്തിൽ യേശുക്രിസ്തുവിന്റെ നാമം പ്രഘോഷിക്കുമ്പോൾ, ദുരാത്മാക്കൾ അശക്തരായിത്തീരുന്നു! “എന്റെ നാമത്തിൽ അവർ ഭൂതങ്ങളെ പുറത്താക്കും” എന്ന് യേശു തന്റെ അനുയായികളെക്കുറിച്ച് പറഞ്ഞു (സുവിശേഷങ്ങൾ, മർക്കൊസ് 16:17).

യേശു നിങ്ങളെ സ്വതന്ത്രരാക്കുമെന്ന് നിങ്ങൾ പൂർണ്ണഹൃദയത്തോടെ വിശ്വസിക്കുമെങ്കിൽ അവൻ അതു ചെയ്യും! “കർത്താവേ, നീ അയച്ച ഒരുവനായ യേശുക്രിസ്തുവിന്റെ നാമത്തിൽ എന്നെ ദുരാത്മാക്കളിൽ നിന്ന് വിടുവിക്കേണമേ” എന്ന് ദൈവത്തോട് അപേക്ഷിക്കുക.

പടി 2: ആന്തരികവും ബാഹ്യവുമായ ശുദ്ധീകരണം തേടുക

സാത്താന് കാൽവയ്ക്കുവാൻ ഒരിടവും കൊടുക്കരുതെന്ന് യേശുക്രിസ്തു പഠിപ്പിച്ചു. അവൻ പറഞ്ഞു, “ലോകത്തിന്റെ പ്രഭു വരുന്നു; അവന് എന്നോട് ഒരു കാര്യവുമില്ല” (സുവിശേഷങ്ങൾ, യോഹന്നാൻ 14:30). ദുഷിച്ച എല്ലാ സ്വാധീനങ്ങളിൽനിന്നും നാം നമ്മുടെ ജീവിതങ്ങളെ ശുദ്ധീകരിക്കുകയും വേണം.

“സാത്താന് നമ്മിൽ ഒരു കാര്യവുമില്ല” എന്നു വച്ചാൽ എന്താണ് അർത്ഥമാക്കുന്നത്? ഇത് അർത്ഥമാക്കുന്നത് നമ്മുടെ ഹൃദയങ്ങളിലോ ഭവനങ്ങളിലോ അവന്റേതായി ഒന്നുമില്ല എന്നാണ്. അന്ധവിശ്വാസങ്ങളും ആഭിചാരവും മന്ത്രത്തകിടുമെല്ലാം നാം വലിച്ചെറിയണം. അശ്ലീല സാഹിത്യങ്ങൾ, മയക്കുമരുന്നുകൾ, മദ്യം എന്നു തുടങ്ങിയ പാപകരമായ ദുശ്ശീലങ്ങളിൽനിന്നും നാം വിട്ടുനിൽക്കണം. മരിച്ചവരോട് സംസാരിക്കുകയോ ശപിക്കുകയോ ചെയ്യുന്ന ആചാരങ്ങളിൽ നാം ഏർപ്പെടുന്നുണ്ടെങ്കിൽ ഉടനടി അവസാനിപ്പിക്കണം. അങ്ങനെ, പൈശാചിക സ്വാധീനങ്ങളിൽനിന്ന് നാം നമ്മുടെ ബാഹ്യപരിസ്ഥിതിയെ ശുദ്ധീകരിക്കുന്നു. അപ്പോൾ, നമ്മോടു ക്ഷമിക്കുവാനും ആന്തരികമായി നമ്മെ ശുദ്ധീകരിക്കുവാനും നാം ദൈവത്തോടു പ്രാർത്ഥിക്കണം.

പടി 3: നിങ്ങളുടെ ജീവിതം വെളിച്ചംകൊണ്ട് നിറയ്ക്കുക

ജിന്നുകളുടെ ശക്തിയിൽ നിന്ന് യേശുക്രിസ്തു നിങ്ങളെ വിടുവിച്ചതിനുശേഷം നിങ്ങളുടെ ജീവിതത്തിന്റെ ചുമതല വഹിക്കുവാൻ അവനെ ക്ഷണിക്കുക. നിങ്ങളുടെ ഹൃദയം ശൂന്യമായി വിടരുത്. യേശുക്രിസ്തു പറഞ്ഞു,

അശുദ്ധാത്മാവ് ഒരു മനുഷ്യനെ വിട്ട് പുറപ്പെട്ടശേഷം നീരില്ലാത്ത സ്ഥലങ്ങളിൽകൂടി തണുപ്പ് അന്വേഷിച്ചുകൊണ്ട് സഞ്ചരിക്കുന്നു; കണ്ടെത്തുന്നില്ലതാനും. “ഞാൻ പുറപ്പെട്ടുപോന്ന എന്റെ വീട്ടിലേക്കു മടങ്ങിച്ചെല്ലും എന്ന്” അവൻ പറയുന്നു; ഉടനെ വന്ന്, അത് ഒഴിഞ്ഞതും അടിച്ചുവാരി അലങ്കരിച്ചതുമായി കാണുന്നു. പിന്നെ അവൻ പുറപ്പെട്ട്, തന്നിലും ദുഷ്ടതയേറിയ വേറെ ഏഴ് ആത്മാക്കളെ കൂട്ടിക്കൊണ്ടുവരുന്നു; അവരും അവിടെ കയറി പാർക്കുന്നു; ആ മനുഷ്യന്റെ പിന്നത്തെ സ്ഥിതി മുമ്പിലത്തേതിലും വല്ലാതെ ആകും (സുവിശേഷങ്ങൾ, മത്തായി 12:43–45).

ജിന്നുകളിൽ നിന്നും നിങ്ങൾ ശുദ്ധീകരിക്കപ്പെട്ടതിനുശേഷം യേശുവിന്റെ പുസ്തകമായ ബൈബിളിന്റെ വെളിച്ചംകൊണ്ട് നിങ്ങളുടെ ജീവിതത്തെ നിറയ്ക്കുക. യേശുക്രിസ്തുവിൽ വിശ്വസിക്കുന്നവരാരും ഇരുളിൽ വസിക്കാതിരിപ്പാൻ അവൻ ഒരു വെളിച്ചമായി ലോകത്തിലേക്കു വന്നു (സുവിശേഷങ്ങൾ, യോഹന്നാൻ, 12:46). യേശുവിന്റെ വെളിച്ചം ഇരുളിനെ പുറന്തള്ളുവാൻവേണ്ടി അവന്റെ പുസ്തകത്തിന്റെ ഒരു പതിപ്പ് കൈവശമാക്കി ദിനന്തോറും വായിക്കുക.

ഭാവിയിലേക്കുള്ള സുരക്ഷ

ദുരാത്മാക്കൾ എന്നത്തേക്കാളും സജീവമായിരിക്കുന്ന കാലത്തിന്റെ അന്ത്യത്തിലാണ് നാം ജീവിക്കുന്നത്. യേശുക്രിസ്തു മടങ്ങിവരുന്നതിനുമുമ്പ് തിന്മയുടെ ശക്തികൾ വിശ്വാസികളെ വഞ്ചിക്കുവാൻ ശ്രമിക്കുന്നതിന് അനേകം വ്യാജ അത്ഭുതങ്ങൾ പ്രവർത്തിക്കുമെന്ന് അവൻ പ്രവചിച്ചു. ചിലർക്ക് ജിന്നുകൾ ഭയാനകമായ രൂപങ്ങളിൽ പ്രേതങ്ങളായി പ്രത്യക്ഷപ്പെടും. മറ്റു ചിലർക്ക് അവർ മാലാഖമാരായോ മരിച്ചുപോയ ബന്ധുക്കളായോ പ്രത്യക്ഷപ്പെടും. പിശാചുതന്നെ യേശുക്രിസതുവിന്റെ വേഷം പോലും എടുക്കും!

എന്നാൽ നിങ്ങൾ കള്ളങ്ങളാൽ വഞ്ചിക്കപ്പെടേണ്ട ആവശ്യമില്ല. നിങ്ങൾ യേശുക്രിസ്തുവിനെ അനുഗമിക്കുന്നെങ്കിൽ അവൻ നിങ്ങൾക്കു പിശാചിനോട് എതിർത്തു നിൽക്കുവാനുള്ള ശക്തിതരും. പ്രിയ സുഹൃത്തേ, ഇന്ന് നിങ്ങളുടെ പോരാട്ടം എന്തുതന്നെയായാലും, യേശുക്രിസ്തു നിങ്ങളെ സ്വതന്ത്രരാക്കട്ടെ!

ദുഷ്ടാത്മാക്കളിൽ നിന്നുമുള്ള നിങ്ങളുടെ മോചനത്തിനായി യേശുക്രിസ്തുവിന്റെ ഒരു അനുയായി നിങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ഈ ലഘുലേഖയുടെ പിൻഭാഗത്തുള്ള മേൽവിലാസത്തിൽ ബന്ധപ്പെടുക.

Copyright © 2023 by Sharing Hope Publications. അനുമതിയില്ലാതെ വാണിജ്യേതര ആവശ്യങ്ങൾക്കായി അച്ചടിക്കാനും പങ്കിടാനും കഴിയും.
മലയാളവും ഇംഗ്ലീഷും പഴയതും പുതിയതുമായ നിയമങ്ങൾ അടങ്ങിയ വിശുദ്ധ ബൈബിളിൽ നിന്ന് എടുത്ത തിരുവെഴുത്ത് മലയാളം ബൈബിൾ പരിഭാഷ © 1994 - 2018 ഡാനിയൽ പബ്ലിഷിംഗ് കമ്പനി അനുമതി പ്രകാരം ഉപയോഗിച്ചു. എല്ലാ അവകാശങ്ങളും നിക്ഷിപ്തം.

ഞങ്ങളുടെ വാർത്താക്കുറിപ്പിനായി പേര് ചേർക്കുക

പുതിയ പ്രസിദ്ധീകരണങ്ങൾ ലഭ്യമാകുമ്പോൾ ആദ്യം അറിയുക!

newsletter-cover