
ന്യായവിധിയിൽ നിർഭയം
സംഗ്രഹം
ന്യായവിധിയുടെ ദിവസത്തെ കുറിച്ച് ചിന്തിക്കുമ്പോൾ പലരുടെയും ഹൃദയങ്ങളിൽ ഭയം ഉണ്ടാകുന്നു. കണക്കെടുപ്പിൻ്റെ അവസാന ദിവസത്തിലൂടെ നാം സുരക്ഷിതരായി കടന്നുപോകുമെന്ന് എങ്ങനെ ഉറപ്പിക്കാം? ഭൗമിക കോടതിയിൽ ഒരു വക്കീൽ നമുക്കുവേണ്ടി വാദിക്കുന്നതുപോലെ, ന്യായവിധിയിൽ നമുക്കുവേണ്ടി മധ്യസ്ഥത വഹിക്കാൻ ദൈവം ഒരു അഭിഭാഷകനെ നൽകുമെന്ന് പറഞ്ഞു. ഈ ലഘുലേഖ നമ്മെ ഈ അഭിഭാഷകനെ പരിചയപ്പെടുത്തുകയും വരാനിരിക്കുന്ന ന്യായവിധിയെക്കുറിച്ച് ചിന്തിക്കുമ്പോൾ എങ്ങനെ ഉറപ്പുണ്ടായിരിക്കണമെന്ന് പഠിപ്പിക്കുകയും ചെയ്യുന്നു.
ടൈപ്പ് ചെയ്യുക
Tract
പ്രസാധകൻ
Sharing Hope Publications
ലഭ്യമാണ്
25 ഭാഷകൾ
പേജുകൾ
6
ഒരു പ്രധാന യോഗത്തിൽ പങ്കെടുക്കുന്നതിന് ഒരു പ്രഭാതത്തിൽ ഞാൻ എന്റെ ഹോട്ടൽ മുറി വിട്ടു. വൈകിപ്പോയതുകാരണം അനുവദനീയമായ വേഗപരിധിയെക്കാൾ വേഗത്തിൽ ഞാൻ വാഹനമോടിച്ചു. ലക്ഷ്യസ്ഥാനത്തേക്കുള്ള പാതിവഴിയിൽ, ഒരു പോലീസ് ഉദ്ദ്യോഗസ്ഥൻ എന്നെ വലിച്ചു പിടിക്കുകയും ഞാൻ പോലീസ് സ്‌റ്റേഷനിലേക്കു പോകണമെന്ന് പറയുകയും ചെയ്തു. ഞാൻ കുറ്റക്കാരനാണെന്ന് എനിക്കറിയാമായിരുന്നതു കൊണ്ട് എനിക്കു വളരെ പരിഭ്രമവും നിസ്സഹായതയും തോന്നി.
പോലീസ് ഉദ്ദ്യോഗസ്ഥൻ എനിക്കെതിരേ ഒരു ഫയൽ തുറന്നതിനുശേഷം വിചാരണയ്ക്കായി അടുത്തുള്ള കോടതിയിലേയ്ക്കു എന്നെ കൊണ്ടുപോയി. അവിടെ വക്കീലായി ജോലി ചെയ്യുന്ന ഒരു സുഹൃത്തിനെ കാണുവാൻ എനിക്കിടയായി. എന്നെ കണ്ട് അദ്ദേഹം ആശ്ചര്യപ്പെട്ടു. ഞാനെന്റെ അവസ്ഥ വിശദീകരിച്ചപ്പോൾ “വിഷമിക്കേണ്ടാ. നിന്റെ കേസ് ഞാൻ കൈകാര്യം ചെയ്യാം” എന്ന് അദ്ദേഹം പറഞ്ഞു. ഞാൻ വളരെ സന്തോഷവാനായി. എന്റെ സ്വന്തം സുഹൃത്ത് എന്റെ വക്കീൽ ആയിരിക്കും!
എന്റെ സുഹൃത്ത് എനിക്കുവേണ്ടി വാദിക്കുവാൻ ഇടപെട്ടതിനാൽ ന്യായാധിപൻ ചുരുങ്ങിയ ഒരു പിഴ ചുമത്തി. ദൈവത്തെ സ്തുതിച്ചുകൊണ്ട് ഞാൻ കോടതിവിട്ടു.
ഒരു ഭൗതിക ന്യായാധിപന്റെ മുമ്പിൽ നിൽക്കുന്നത് വാസ്തവമായും ഭയാനകമാണ്. എന്നാൽ കണക്കു ബോധിപ്പിക്കേണ്ടുന്ന ആ മഹാദിവസത്തിൽ ദൈവമുമ്പാകെ നിൽക്കുന്നതുമായി താരതമ്യപ്പെടുത്തുമ്പോൾ ഇതൊന്നുമല്ല. ആ ദിവസം നാളെ വരാനിരിക്കുകയാണെങ്കിൽ, നിങ്ങൾ ഒരുങ്ങിയിരിക്കുമോ?
ന്യായവിധിക്കുള്ള തയ്യാറെടുപ്പ്
ചിലർ വരുവാനിരിക്കുന്ന ന്യായവിധിയോട് ഒരു യാദൃശ്ചിക മനോഭാവത്തോടെ പ്രതികരിക്കുന്നു. അവർ മദ്യപിക്കുന്നു, പുകവലിക്കുന്നു, ചൂതാട്ടം നടത്തുന്നു, നിശാക്ലബ്ബുകളിൽ പോകുന്നു, മോശമായ വീഡിയോകൾ കാണുന്നു. സ്വർഗ്ഗത്തിലെ രേഖകളിൽ ഇവ എഴുതപ്പെട്ടിരിക്കുന്നു എന്ന് അവർക്കറിയാം, എന്നാൽ സാത്താന്റെ വഞ്ചനകളിൽ അവർ കുടുങ്ങിക്കിടക്കുന്നു. ഇതൊന്നും അവർ കാര്യമാക്കുന്നില്ല.
മറ്റുള്ളവർ അമിതമായ ഭയത്തോടെയാണ് പ്രതികരിക്കുന്നത്. ഒരു പ്രാർത്ഥനപോലും നഷ്ടപ്പെടുത്തുവാൻ അവർ ധൈര്യപ്പെട്ടുടുന്നില്ല. ദൈവത്തിന്റെ സ്‌നേഹത്തെയും കരുണയെയും കുറിച്ച് മറന്നു പോകത്തക്കവിധം നരകത്തീയെക്കുറിച്ച് അവർ ചിന്തിച്ചുകൊണ്ടിരിക്കുന്നു.
എന്നാൽ എനിക്കു കോടതിയിൽ ഒരു വക്കീൽ ഉണ്ടായിരുന്നതുപോലെ, ന്യായവിധിയിലൂടെ കടന്നു പോകുവാൻ നമ്മെ സഹായിക്കുന്ന ഒരു വക്കീലിനെ ദൈവം നമുക്കു നൽകിയിരിക്കുന്നു. നിങ്ങൾ തനിച്ചായിരിക്കണമെന്നില്ല!
ആരാണ് നമ്മുടെ വക്കീൽ
ഒരു വക്കീൽ എന്ന ആശയം പുതിയതല്ല. ഓരോ വർഷവും ആയിരക്കണക്കിനു തീർത്ഥാടകർ വടക്കേ ആഫ്രിക്ക, മിഡിൽ ഈസ്റ്റ്, ഏഷ്യാ എന്നിവിടങ്ങളിലെ പുണ്യസ്ഥലങ്ങൾ സന്ദർശിക്കുന്നു. തങ്ങൾക്കുവേണ്ടി വാദിക്കുമെന്ന് വിശ്വസിച്ചുകൊണ്ട് അനേകരും മഹാന്മാരായ നേതാക്കളുടെ ശവകുടീരങ്ങളിൽ പ്രാർത്ഥിക്കുന്നു.
ആ മഹാത്മാരായ നേതാക്കളെ ബഹുമാനിക്കുന്നത് ശരിയാണ്. എന്നാൽ അവരോട് പ്രാർത്ഥിക്കുകയോ അവരുടെ മധ്യസ്ഥത ആവശ്യപ്പെടുകയോ ചെയ്യുന്നത് പൂർണ്ണമായും തെറ്റാണ്. അവർ മരിച്ചവരാണ് നിങ്ങൾക്കുവേണ്ടി ഒന്നും ചെയ്യുവാൻ കഴിയുകയില്ല. പ്രവാചകന്മാർപോലും അവരുടെ ഉയിർത്തെഴുന്നേല്പിന്റെ നാളിനായി കല്ലറകളിൽ കഴിയുന്നു.
നമുക്കായി മധ്യസ്ഥത വഹിക്കുവാൻ മരിച്ചവരോട് ആവശ്യപ്പെടുന്നത് തെറ്റാണെങ്കിലും, മധ്യസ്ഥത എന്ന ആശയം ശരിയാണ്. എന്നാൽ ദൈവത്തിന് സ്വീകാര്യമായിരിക്കുന്നത് ആരുടെ മധ്യസ്ഥതയാണ്? ആളായിരിക്കണം
ജീവിച്ചിരിക്കുന്നവൻ (കാരണം നമുക്കുവേണ്ടി സംസാരിക്കുവാൻ മരിച്ചവർക്ക് കഴിയുകയില്ല). പാപരഹിതനായിരിക്കണം (കാരണം നിയമം മൂലം ശിക്ഷിക്കപ്പെട്ട ഒരുവന് മറ്റുള്ളവർക്കുവേണ്ടി വാദിക്കുവാൻ കഴിയുകയില്ല).
ഈ യോഗ്യതകൾ നിറവേറ്റുവാൻ കഴിയുന്നത് ആർക്കാണ്? സ്വർഗ്ഗത്തിൽ ജീവിച്ചിരിക്കുന്നവനും പൂർണ്ണമായും പരിശുദ്ധനുമായ ഈസാ അൽ- മസീഹ് എന്നും അറിയപ്പെടുന്ന പ്രിയപ്പെട്ട യേശു ക്രിസ്തു അല്ലാതെ മറ്റാരുമില്ല.
ഇതിനെപ്പറ്റി ചിന്തിക്കുകപാപമില്ലായ്മ അവകാശപ്പെടുവാൻ കഴിയുന്ന മറ്റാരെങ്കിലുമുണ്ടോ? ആദാം വിലക്കപ്പെട്ട കനി ഭക്ഷിച്ചു; നോഹ (നൂഹ്) വീഞ്ഞ് കുടിച്ചു; അബ്രാഹാം (ഇബ്രാഹിം) കള്ളം പറഞ്ഞു; മോശെ (മൂസാ) ഒരു മനുഷ്യനെ കൊന്നു; ദാവീദ് (ദാവൂദ്) മറ്റൊളുടെ ഭാര്യയെ മോഷ്ടിച്ചു. ഒരൊറ്റ തെറ്റും ചെയ്യാത്തതും പാപമോചനം തേടേണ്ടി വന്നിട്ടില്ലാത്തതുമായ ഒരു പ്രവാചകനെയും നിങ്ങൾക്കു കണ്ടെത്തുവാൻ കഴിയുകയില്ല.
എന്നാൽ യേശുക്രിസ്തു ഒരിക്കലും ഒരു പാപവും ചെയ്തിട്ടില്ല. അവൻ തന്നെ അവകാശപ്പെട്ടു: “എന്നെ അയച്ചവൻ എന്നോട് കൂടെയുണ്ട്; ഞാൻ എല്ലായ്‌പോഴും അവനു പ്രസാദമുള്ളത് ചെയ്യുന്നതുകൊണ്ട് അവൻ എന്നെ ഏകനായി വിട്ടിട്ടില്ല” (സുവിശേഷങ്ങളെ ഇഞ്ചീൽ എന്നും അറിയപ്പെട്ടുന്നു, യോഹ 8:29).
ന്യായവിധിയെ സമാധാനത്തോടെ അഭിമുഖീകരിക്കുക
യേശുക്രിസ്തു സ്വർഗ്ഗത്തിൽ ജീവനോടിരിക്കുന്നു. അവൻ പൂർണ്ണമായും പാപരഹിതനാണ്. എനിക്കും നിങ്ങൾക്കും വേണ്ടി മധ്യസ്ഥനായിരിക്കുവാൻ അവൻ ഒരുക്കമാണ്. അവൻ വളരെ വേഗം തിരിച്ചുവരും.
അവൻ രണ്ടാമതും വരുന്നുവെങ്കിൽ യേശുക്രിസ്തു അവസാന പ്രവാചകനാണെന്നതാണ് അതിനർത്ഥം. അതേ, ഒരു പ്രവാചകനെക്കാളുപരി, ന്യായവിധി ദിവസത്തിൽ അവൻ നമ്മുടെ വക്കീലും നായകനും സമാധാനവുമാണ്. “എന്റെ വചനം പ്രമാണിക്കുന്നവൻ ഒരുനാളും മരണം കാൺകയില്ല” എന്ന് അവൻ നമ്മോടു പറഞ്ഞു (സുവിശേഷങ്ങൾ, യോഹന്നാൻ 8:51).
യേശു മരിച്ചിട്ടില്ല, അവൻ ജീവിക്കുന്നു! അവൻ ഇപ്പോഴും ഭൂമിയിൽ അവന്റെ സമൂഹത്തെ കെട്ടിപ്പടുക്കുന്നു. ചിലപ്പോൾ വെളുത്തവസ്ത്രം ധരിച്ച ഒരു മനുഷ്യനെപ്പോലെ ഒരു സ്വപ്‌നത്തിൽ പ്രത്യക്ഷപ്പെട്ടുകൊണ്ടോ അവന്റെ നാമത്തിൽ പ്രാർത്ഥിക്കുമ്പോൾ നമുക്കു അത്ഭുതങ്ങൾ നൽകിക്കൊണ്ടോ അവൻ ജനത്തെ അവന്റെ സമൂഹത്തിലേക്കു ക്ഷണിക്കുന്നു.
ന്യായവിധി ദിവസത്തിൽ സമാധാനം ഉണ്ടാകണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവോ? യേശുക്രിസ്തുവിലുള്ള നിങ്ങളുടെ വിശ്വാസം ഏറ്റുപറയുക. മരിച്ചവരിലും ന്യായവിധിനാളിൽ എങ്ങനെ പ്രവർത്തിക്കുമെന്ന് അറിഞ്ഞുക്കൂടാത്തവരിലും നാം എന്തിന് നമ്മുടെ വിശ്വാസം അർപ്പിക്കണം? സ്വർഗ്ഗത്തിൽ തന്റെ സ്ഥാനത്തെക്കുറിച്ച് യേശുവിന് ഉറപ്പുണ്ട്. കോടതി മുറിയിലെ എന്റെ വക്കീൽ സുഹൃത്തിനെപ്പോലെ, അവൻ നമ്മെ സഹായിക്കും.
അത്ര അതിശയകരമായ എന്തെങ്കിലും വാസ്തവമാകുമോ എന്ന് നിങ്ങൾ ആശ്ചര്യപ്പെടുന്നുണ്ടാകാം. “നിങ്ങൾ എന്റെ നാമത്തിൽ എന്നോട് അപേക്ഷിക്കുന്നത് ഒക്കെയും ഞാൻ ചെയ്തുതരും” എന്ന് യേശു പറഞ്ഞു (സുവിശേഷങ്ങൾ, യോഹന്നാൻ 14:14). ഞാൻ നിങ്ങളോട് പറയുന്നത് സത്യമാണോ എന്ന് കണ്ടെത്തുവാൻ ഒരു പരിശോധന നടത്തുക. ഇപ്പോൾതന്നെ ജീവിതത്തിന്റെ അടിയന്തിര സാഹചര്യങ്ങളെ നേരിടുവാൻ യേശു ശക്തനാണെങ്കിൽ, തീർച്ചയായും അവനെ നമുക്ക് നമ്മുടെ വക്കീലായി വിശ്വസിക്കുവാൻ കഴിയും. യേശുവിന്റെ നാമത്തിൽ ആത്മാർത്ഥ ഹൃദയത്തോടെ പ്രാർത്ഥിച്ചിട്ട് എന്താണ് സംഭവിക്കുന്നതെന്ന് നോക്കുക. നിങ്ങൾക്ക് ഇങ്ങനെ പ്രാർത്ഥിക്കാം:
ഓ, കർത്താവേ, ന്യായവിധി ദിവസത്തിൽ ഞങ്ങളുടെ വക്കീലാകുവാൻ യേശു വാസ്തവമായി നിയോഗിക്കപ്പെട്ടിട്ടുണ്ടോ എന്നറിയുവാൻ ഞാൻ ആഗ്രഹിക്കുന്നു. ഇത് വാസ്തവമാണെങ്കിൽ, ദയവായി എന്റെ പ്രാർത്ഥനയ്ക്ക് ഉത്തരം തരുക (നിങ്ങളുടെ ആവശ്യം ഇവിടെ ചേർക്കുക). യേശുക്രിസ്തുവിന്റെ നാമത്തിൽ ഞാൻ ചോദിക്കുന്നു. ആമേൻ.
യേശുക്രിസ്തുവിനെ എങ്ങനെ പിന്തുടരണമെന്ന് അറിയുവാൻ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ ഈ ലഘുലേഖയുടെ പിൻഭാഗത്തുള്ള മേൽവിലാസത്തിൽ ബന്ധപ്പെടുക.
Copyright © 2023 by Sharing Hope Publications. അനുമതിയില്ലാതെ വാണിജ്യേതര ആവശ്യങ്ങൾക്കായി അച്ചടിക്കാനും പങ്കിടാനും കഴിയും.മലയാളവും ഇംഗ്ലീഷും പഴയതും പുതിയതുമായ നിയമങ്ങൾ അടങ്ങിയ വിശുദ്ധ ബൈബിളിൽ നിന്ന് എടുത്ത തിരുവെഴുത്ത് മലയാളം ബൈബിൾ പരിഭാഷ © 1994 - 2018 ഡാനിയൽ പബ്ലിഷിംഗ് കമ്പനി അനുമതി പ്രകാരം ഉപയോഗിച്ചു. എല്ലാ അവകാശങ്ങളും നിക്ഷിപ്തം.
ഞങ്ങളുടെ വാർത്താക്കുറിപ്പിനായി പേര് ചേർക്കുക
പുതിയ പ്രസിദ്ധീകരണങ്ങൾ ലഭ്യമാകുമ്പോൾ ആദ്യം അറിയുക!

പ്രത്യേകമായിട്ടുള്ള പ്രസിദ്ധീകരണങ്ങൾ
© 2024 Sharing Hope Publications