
വന്ന് കുടിയേറുവാനുള്ള ക്ഷണം
സംഗ്രഹം
ഒരു നല്ല സ്ഥലത്തിനായി നിങ്ങൾ കൊതിക്കുന്നുണ്ടോ? സുരക്ഷിതത്വത്തിൻ്റെയും സന്തോഷത്തിൻ്റെയും വിശ്രമത്തിൻ്റെയും ഇടം? നമ്മൾ ഓരോരുത്തരും പറുദീസയ്ക്കായി സൃഷ്ടിക്കപ്പെട്ടിരിക്കുന്നതിനാൽ ഈ ലോകത്തിന് നൽകാൻ കഴിയാത്ത ഒന്നിനുവേണ്ടിയാണ് നാം കൊതിക്കുന്നത്. യേശു മിശിഹാ അവിടെ പോയിക്കഴിഞ്ഞു. അവന് വഴി അറിയാം, വാസ്തവത്തിൽ, അവൻ തന്നെത്തന്നെ “വഴി” എന്ന് വിളിക്കുന്നു. പറുദീസയിലെ പൗരത്വത്തിന് തയ്യാറാകാൻ നമ്മെ സഹായിക്കുന്ന യേശുവിനെക്കുറിച്ചുള്ള പ്രധാന സത്യങ്ങൾ ഈ ലഘുലേഖ വിവരിക്കുന്നു.
ടൈപ്പ് ചെയ്യുക
Tract
പ്രസാധകൻ
Sharing Hope Publications
ലഭ്യമാണ്
25 ഭാഷകൾ
പേജുകൾ
6
അബ്ദുൽ മാലിക് ക്ഷീണിതനായ ഒരു വൃദ്ധനായിരുന്നു. ഭാര്യയെയും മക്കളെയും നഷ്ടപ്പെട്ടതിനുശേഷം ഐസിസിൽ നിന്ന് രക്ഷപ്പെടുന്നതിനുവേണ്ടി ഇറാക്കിൽനിന്ന് പലായനം ചെയ്യുകയായിരുന്നു. ഒരു അഭയാർത്ഥിയായി യോർദ്ദാനിൽ ഒറ്റയ്ക്കു താമസിച്ചു.
എന്നാൽ പ്രതീക്ഷയുടെ ഒരു തിളക്കമുണ്ടായിരുന്നു. ജോലി നേടാൻ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത ഒരു കസിൻ തനിക്കു കാനഡയിലുണ്ടായിരുന്നു. ആവേശഭരിതനായ അദ്ദേഹം വിസയ്ക്കുവേണ്ടി അപേക്ഷിക്കുകയും എളുപ്പമുള്ള ഒരു ജീവിതത്തെക്കുറിച്ച് സ്വപ്‌നം കാണാൻ തുടങ്ങുകയും ചെയ്തു. അവസാനം, വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ അദ്ദേഹത്തിന് കാനഡയിലേക്കു പ്രവേശനം അനുവദിച്ചു. അബ്ദുൽ മാലിക് സന്തോഷവാനായിരുന്നു!
എന്നാൽ അവന്റെ സന്തോഷം ഹ്രസ്വകാലത്തേയ്ക്കായിരുന്നു. കാനഡയിൽ എത്തിയശേഷം, കുടിയേറ്റത്തിനുശേഷമുള്ള ജീവിതം എളുപ്പമല്ലെന്ന് അദ്ദേഹം കണ്ടെത്തി. തന്റെ ജോലിതന്നെ ദിവസം മുഴുവനും തന്റെ കാലിൽ നിർത്തി. തന്റെ അയൽവാസികൾ അക്രമാസക്തരായിരുന്നു. പൊതുഗതാഗതം മനസ്സിലാക്കുവാൻ അത്ര എളുപ്പമായിരുന്നില്ല, ഇംഗ്ലീഷ് ഭാഷയും അതുപോലെതന്നെ!
ഒരു നല്ല സ്ഥലത്തേക്കു പോകുന്നതിനെക്കുറിച്ച് അബ്ദുൽ മാലിക് എല്ലായ്‌പോഴും സ്വപ്‌നം കണ്ടിരുന്നു; എന്നാൽ അവിടെ എത്തിക്കഴിഞ്ഞപ്പോൾ തന്റെ ഹൃദയം അപ്പോഴും വേദനിക്കുകയായിരുന്നു. തനിക്കുണ്ടായ വാഞ്ഛ ഭൂമിയിലെ ഏതെങ്കിലും സ്ഥലത്തിന് നിറവേറ്റുവാൻ കഴിയുമോ അതോ പറുദീസവരെ കാത്തിരിക്കേണ്ടി വരുമോ എന്ന് താൻ ആശ്ചര്യപ്പെടുവാൻ തുടങ്ങി!
പറുദീസയിലേക്കുള്ള കുടിയേറ്റം
അബ്ദുൽ മാലിക്കിനെപ്പോലെ നിങ്ങൾക്ക് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ? മെച്ചപ്പെട്ട ഒരു സ്ഥലത്തിനായി മനുഷ്യ ഹൃദയത്തിൽ വേരൂന്നിയിരിക്കുന്ന ആഗ്രഹം നമ്മുടെ യഥാർത്ഥ ഭവനമായ പറുദീസയിൽ പ്രവേശിക്കുന്നതിലൂടെ മാത്രമേ നിറവേറ്റുവാൻ കഴിയുകയുള്ളൂ. താമസിയാതെ സഫലമാകുവാൻ പോകുന്ന ഒരു ആഗ്രഹമാണിത്! ആ നാഴികയ്ക്കായുള്ള അടയാളങ്ങൾ നമ്മുടെ കൺമുമ്പിൽ നടക്കുന്നു. ഈ ലോകം വേഗത്തിൽ അതിന്റെ അന്ത്യത്തിലേയ്ക്കടുത്തുകൊണ്ടിരിക്കുന്നു.
നൂറ്റാണ്ടുകളായി, യഹൂദന്മാരുടെയും ക്രിസ്ത്യാനികളുടെയും മുസ്ലീങ്ങളുടെയും മതഗ്രന്ഥങ്ങളെല്ലാംതന്നെ, ഈ ലോകത്തിൽനിന്നും അടുത്ത ലോകത്തിലേക്കു കുടിയേറുന്ന അന്തിമ വാതിൽക്കലെ സമ്പൂർണ്ണ നാശത്തെപ്പറ്റി പ്രവചിച്ചിരിക്കുന്നു. ഈ മൂന്നു വിശ്വാസങ്ങളും ഈ അന്തിമ സംഭവങ്ങളുടെ പരിസമാപ്തിക്ക് ഉത്തരവാദിയായ ഒരു മശീഹാ രൂപത്തിലേയ്ക്കാണ് വിരൽ ചൂണ്ടുന്നത്.
രസകരമെന്നു പറയട്ടെ, ക്രിസ്തു മതത്തിലും ഇസ്ലാമിലും ഈ മശീഹാ രൂപം മറ്റാരുമല്ല ഈസാ അൽ-മാസിഹ് എന്ന് അറിയപ്പെടുന്ന യേശുക്രിസ്തുവാണ്. പാലസ്തീനിൽ ജീവിച്ചപ്പോൾ അവൻ മശീഹയായിരുന്നു. എന്നാൽ കഴിഞ്ഞ 2,000 വർഷമായി അവൻ പറുദീസയിൽ ജീവിക്കുന്നു. അന്തിമമായി അന്ത്യന്യായവിധി നാളിൽ അവൻ മടങ്ങിവരും.
യേശുക്രിസ്തുവിന്റെ തിരിച്ചുവരവിനെപ്പറ്റി ബൈബിളിൽ പ്രസിദ്ധമാംവിധം പരാമർശിച്ചിരിക്കുന്നു. ഖുറാനിൽ എഴുതിയിരിക്കുന്നതിനാൽ യേശു വീണ്ടും വരുകയാണെന്ന് മുസ്ലീങ്ങൾ വിശ്വസിക്കുന്നു: “തീര്‍ച്ചയായും അദ്ദേഹം (യേശുക്രിസ്തു) അന്ത്യസമയത്തിന്നുള്ള ഒരു അറിയിപ്പാകുന്നു. അതിനാല്‍ അതിനെ (അന്ത്യസമയത്തെ) പ്പറ്റി നിങ്ങള്‍ സംശയിച്ചു പോകരുത്. എന്നെ നിങ്ങള്‍ പിന്തുടരുക. ഇതാകുന്നു നേരായ പാത” (അസ്-സുഖ്‌റുഫ് 43:61).
ഒരു വിസ എങ്ങനെ നേടാം എന്നതിനെപ്പറ്റിയുള്ള സുപ്രധാന മാർഗ്ഗനിർദ്ദേശങ്ങൾ ഒരു ഇമിഗ്രേഷൻ ഓഫീസർ തരുന്നതുപോലെ, പറുദീസയിലേക്കുള്ള നേരായ വഴി അറിയുന്നതിന് യേശുക്രിസ്തു തന്റെ അടയാളത്തിൽ ശ്രദ്ധ പതിപ്പിക്കുവാൻ നമ്മെ വിളിക്കുന്നു.
പറുദീസ എപ്രകാരമുള്ളതാണെന്നാണ് യേശു പറഞ്ഞത്?
“ഞാൻ നിങ്ങൾക്കു സ്ഥലം ഒരുക്കുവാൻ പോകുന്നു. ഞാൻ പോയി നിങ്ങൾക്കു സ്ഥലം ഒരുക്കിയാൽ, ഞാൻ ഇരിക്കുന്ന ഇടത്തു നിങ്ങളും ഇരിക്കേണ്ടതിന് പിന്നെയും വന്ന് നിങ്ങളെ എന്റെ അടുക്കൽ ചേർത്തുകൊള്ളും” എന്ന് യേശുക്രിസ്തു പറഞ്ഞതായിട്ട് ഇഞ്ചീൽ എന്നുകൂടെ അറിയപ്പെടുന്ന സുവിശേഷങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നു (സുവിശേഷങ്ങൾ, യോഹന്നാൻ 14:2,3). നമ്മെ പറുദീസയിലേക്കു കൊണ്ടുപോകുവാൻ കഴിയുമെന്ന് യേശുക്രിസ്തു പറയുന്നു!
ആ സ്ഥലത്തിന്റെ മനോഹരമായ ചില ദൃശ്യങ്ങളും അവൻ വെളിപ്പെടുത്തി. അവൻ പറഞ്ഞു
അവിടെ ഇനി മരണവും ദുഃഖവും മുറവിളിയും കഷ്ടതയും ഉണ്ടാകയില്ല (വെളിപ്പാട് 21:5).
നമുക്കു മനോഹരമായ ഭവനം ഉണ്ടായിരിക്കും (യോഹന്നാൻ 14:2).
സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യ അന്തസ്സും അവകാശങ്ങളും ഉണ്ടായിരിക്കും (ഗലാത്യർ 3:28).
ഇത് നീതിയും സന്തോഷവും വെളിച്ചവും നിറഞ്ഞ സ്ഥലമാണ് (വെളിപ്പാട് 21:21–25).
വാസ്തവമായും നമ്മുടെ ഹൃദയം വാഞ്ഛിക്കുന്ന സ്ഥലം ഇതാണ്!
യേശുക്രിസ്തു രണ്ടാമതും വരുന്നത് എന്തിനാണ്
എന്നാൽ ദൈവം അനേക പ്രവാചകന്മാരെയും വിശുദ്ധ ദൂതന്മാരെയും അയച്ചിട്ടുണ്ട്. രണ്ടാമതും വരുന്നതിനുള്ള തിരഞ്ഞെടുപ്പ് യേശുക്രിസ്തു നടത്തുവാൻ കാരണമെന്താണ്? ഈ ചോദ്യത്തിന് അതേ ഇമിഗ്രേഷൻ ഉദാഹരണം ഉപയോഗിച്ച് ഉത്തരം നൽകാൻ എളുപ്പമാണ്. ഒരു വിസ കിട്ടുന്നത് അത്ര എളുപ്പമല്ലാത്തതുകൊണ്ട് അനേകരും അതിന്റെ വഴികൾ അറിയാവുന്ന ഒരു വക്കീലിനെ നിയോഗിക്കുന്നു. നമ്മെ സഹായിക്കുവാൻ ഒരു വഴികാട്ടിയുണ്ടെങ്കിൽ അവനിൽ നമുക്ക് ആശ്രയിക്കാം.
അതുപോലെ, യേശുക്രിസ്തു മാത്രമാണ് ഒരു രണ്ടാംപ്രാവശ്യം പ്രത്യക്ഷപ്പെടുന്നത്, കാരണം പറുദീസയിലേയ്ക്കുള്ള വഴി അവനറിയാം. അവന് നമ്മെ അവിടേയ്ക്കു നയിക്കുവാൻ കഴിയും. “ഞാൻ തന്നെ വഴിയും സത്യവും ജീവനും ആകുന്നു” എന്ന് അവൻ തന്നെ അവകാശപ്പെട്ടു (യോഹന്നാൻ 14:6).
ദൈവത്താൽ അയയ്ക്കപ്പെട്ട എല്ലാ പ്രവാചകന്മാരും ദൂതുവാഹകരും തെറ്റുകൾ ചെയ്യുകയും പാപമോചനം തേടുകയും ചെയ്തിരിക്കുന്നു. എന്നാൽ യേശുക്രിസ്തു അങ്ങനെയല്ല. അവൻ ഈ ഭൂമിയിൽ ജീവിച്ചിരുന്ന 33 വർഷക്കാലവും പാപരഹിതനായിരുന്നു. അതുകൊണ്ടായിരുന്നു അവൻ ഉടൻ തന്നെ പറുദീസയിലേയ്‌ക്കെടുക്കപ്പെട്ടത്.
പറുദീസയിലേയ്ക്കുള്ള പ്രവേശനത്തിന് വേണ്ടതെന്തെല്ലാമാണെന്ന് ഏക പാപരഹിതനായ യേശുക്രിസ്തുവിൽ നിന്നും നാം പഠിക്കണം. ഈ രീതിയിൽ മാത്രമേ പ്രവേശനത്തെക്കുറിച്ച് നമുക്കു പൂർണ്ണമായും ഉറപ്പുവരുത്തുവാൻ കഴിയുകയുള്ളു. ഭാഗ്യവശാൽ, നമുക്കു അവന്റെ പുസ്തകമായ ബൈബിളിൽ നിന്ന് പഠിക്കാം.
യേശുക്രിസ്തുവിൻ്റെ തിരിച്ചുവരവിനുള്ള തയ്യാറെടുപ്പ്
ഒരു നല്ല സ്ഥലത്തേക്കുള്ള നിങ്ങളുടെ കുടിയേറ്റത്തെക്കുറിച്ചുള്ള ഉറപ്പ് ആവേശകരമല്ലേ? പറുദീസയിലുള്ള ദൈവത്തിന്റെ മഹത്വമേറിയ സാമ്രാജ്യത്തിൽ ഒരു പൗരനായിത്തീരുന്നതിന് നിങ്ങൾ ക്ഷണിക്കപ്പെട്ടിരിക്കുന്നു! ആ മനോഹരമായ സ്ഥലത്തിലേക്കു നമ്മെ കൊണ്ടുപോകുന്നതിന് യേശുക്രിസ്തു വേഗം വരുന്നു.
ന്യായവിധി നാളിൽ തങ്ങൾക്കു തന്നെ എന്തു പറ്റുമെന്ന് അറിഞ്ഞുകൂടാത്ത മനുഷ്യരെ നിങ്ങൾ പിൻപറ്റുന്നു എന്നത് സാധ്യമായ ഒരു കാര്യമാണോ? യേശുക്രിസ്തുവിന്റെ കാര്യത്തിൽ നിങ്ങൾ സംശയിക്കേണ്ടതില്ല. യേശുക്രിസ്തുവിന്റെ നേരായ പാതയിലേക്കു നിങ്ങളെ നയിക്കുവാൻ ദൈവത്തോട് പ്രാർത്ഥിക്കുക. നിങ്ങൾക്കു ഇതുപോലെ ഒരു യാചന നടത്താം:
കർത്താവേ, ഒരു മെച്ചപ്പെട്ട സ്ഥലത്തിനായി എന്റെ ഹൃദയം കൊതിക്കുന്നു. ദയവായി എന്നെയും എന്റെ പ്രിയപ്പെട്ടവരെയും ഈ ലോകത്തിന്റെ ബുദ്ധിമുട്ടുകളിൽനിന്ന് മോചിപ്പിക്കേണമേ. കാലം അധികമില്ല എന്ന് ഞാൻ വിശ്വസിക്കുന്നു. എനിക്കുവേണ്ടി നീ ഒരുക്കിയിരിക്കുന്ന ആ അത്ഭുതകരമായ സ്ഥലത്തു പ്രവേശിക്കുന്നതിന് ആവശ്യമായ മാർഗ്ഗനിർദ്ദേശം നൽകേണമേ. ആമേൻ.
സുവിശേഷത്തിന്റെ ആധികാരികമായ ഒരു പകർപ്പ് ലഭിക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ഈ ലഘുലേഖയുടെ പിൻഭാഗത്ത് കാണുന്ന മേൽവിലാസത്തിൽ ബന്ധപ്പെടുക.
നോബൽ ഖുർആനിന്റെ അർത്ഥങ്ങളുടെ വിവർത്തനം - മലയാളം പരിഭാഷ - അബ്ദുൽ ഹമീദ് ഹൈദർ അൽ മദനിയും കൻഹി മുഹമ്മദും.Copyright @ 2023 by Sharing Hope Publications. അനുമതിയില്ലാതെ വാണിജ്യേതര ആവശ്യങ്ങൾക്കായി അച്ചടിക്കാനും പങ്കിടാനും കഴിയും.മലയാളവും ഇംഗ്ലീഷും പഴയതും പുതിയതുമായ നിയമങ്ങൾ അടങ്ങിയ വിശുദ്ധ ബൈബിളിൽ നിന്ന് എടുത്ത തിരുവെഴുത്ത് മലയാളം ബൈബിൾ പരിഭാഷഡാനിയൽ പബ്ലിഷിംഗ് കമ്പനി അനുമതി പ്രകാരം ഉപയോഗിച്ചു. എല്ലാ അവകാശങ്ങളും നിക്ഷിപ്തം.
ഞങ്ങളുടെ വാർത്താക്കുറിപ്പിനായി പേര് ചേർക്കുക
പുതിയ പ്രസിദ്ധീകരണങ്ങൾ ലഭ്യമാകുമ്പോൾ ആദ്യം അറിയുക!

പ്രത്യേകമായിട്ടുള്ള പ്രസിദ്ധീകരണങ്ങൾ
© 2024 Sharing Hope Publications