ആത്യന്തിക വിമോചനം

ആത്യന്തിക വിമോചനം

സംഗ്രഹം

കഷ്ടപ്പാടുകൾ എന്നെന്നേക്കുമായി തുടരുമെന്ന് തോന്നിയേക്കാം, എന്നാൽ അത് എന്നെങ്കിലും അവസാനിക്കുമെന്ന് കർത്താവായ യേശുക്രിസ്തു പറഞ്ഞു. തൻ്റെ ജനത്തെ “സ്വർഗ്ഗരാജ്യം” എന്ന സ്ഥലത്തേക്ക് കൊണ്ടുപോകാൻ ഈ ഭൂമിയിലേക്ക് മടങ്ങിവരുമെന്ന് അവൻ വാഗ്ദാനം ചെയ്തു. ഈ അത്ഭുതകരമായ സ്ഥലത്ത്, ദുഃഖമോ മരണമോ പുനർജന്മത്തിൻ്റെ ചക്രങ്ങളോ ഇല്ല. സ്രഷ്ടാവായ ദൈവത്തോടൊപ്പം നാം എന്നേക്കും ജീവിക്കും! നമ്മുടെ അന്തിമ വിടുതലിന് എങ്ങനെ തയ്യാറാകാമെന്ന് ഈ ലഘുലേഖ നമ്മോട് പറയുന്നു.

ഡൗൺലോഡ് ചെയ്യുക

ഗംഗാതീരത്ത്, ശവസംസ്കാര ചടങ്ങിനിടെ, മരണപ്പെട്ട ആത്മാവിൻ്റെ ഒരു ശരീരത്തിൽനിന്ന് മറ്റൊന്നിലേക്ക് അതിൻ്റെ അന്തിമ വിധിയായ മോക്ഷത്തിലേക്കുള്ളയാത്രയെക്കുറിച്ച് ഒരു പുരോഹിതൻ വിശദീകരിക്കുന്നു. കൂട്ടത്തിൽനിന്നും ഒരു ബാലൻ ആകാംക്ഷയോടെ ശ്രദ്ധിക്കുന്നു. അവൻ്റെ അരികിലുള്ള ഒരുവനിലേക്കു തിരിഞ്ഞ് അവൻ “ഇത് എപ്പോൾ അവസാനിക്കുന്നു?” എന്ന് പൊടുന്നനെ ചോദിക്കുന്നു. 

അനേകം പേരും അത്ഭുതപ്പെടുന്ന ഒരു ചോദ്യം അവൻ ചോദിക്കുന്നു. വേദനാജനകമായ കാലചക്രത്തിൽനിന്നും നാം രക്ഷപ്പെടുന്നതിനുമുമ്പ് എത്ര ജനനങ്ങളും പുനർജനനങ്ങളും ആവശ്യമായിരിക്കുന്നു? ചരിത്രത്തിലുടനീളം അസംഖ്യം പ്രാവശ്യം ഇത് ചോദിച്ചിട്ടുണ്ട്, എങ്കിലും വ്യക്തമായ ഒരു ഉത്തരം നൽകുവാൻ കഴിഞ്ഞിട്ടില്ല.

ജനനത്തിൻ്റെ കാലചക്രം, മരണം, കഷ്ടത എന്നിവ ഈ ഭൂമിയിൽ സാധാരണമാണ്. എന്നാൽ ഈ ലോകത്തിനപ്പുറം, ദൈവം വസിക്കുന്ന സ്ഥലത്ത് വേദനാജനകമായ കാലചക്രം ഇല്ല, അതായത് നിത്യമായി, അവസാനിക്കാത്ത സന്തോഷം മാത്രമായിരിക്കും ഉണ്ടായിരിക്കുക. വേദനയിലും കഷ്ടപ്പാടിലുംനിന്ന് വിടുതൽ നേടുന്നതിന് ലക്ഷക്കണക്കിനു മരണങ്ങളിലൂടെയും പുനർജന്മങ്ങളിലൂടെയും കടന്നുപോകേണ്ട ആവശ്യമില്ല. വളരെ ആവേശം കൊള്ളിക്കുന്ന ഒരു കാര്യത്തെപ്പറ്റി ഞാൻ പറഞ്ഞുകൊള്ളട്ടെ.

കഷ്ടപ്പാടിൽ നിന്നും എന്നെന്നേയ്ക്കുമായി രക്ഷപ്പെടുക!

വളരെ നാൾ മുമ്പ്, കർത്താവായ യേശു മനുഷ്യവേഷത്തിൽ ഈ ലോകത്തിലേക്കു വന്നു. അവൻ രോഗികളെ സൗഖ്യമാക്കുകയും അതിശയിപ്പിക്കുന്ന മറ്റനേക കാര്യങ്ങൾ ചെയ്യുകയും ചെയ്തു. “ദൈവരാജ്യം” എന്നറിയപ്പെടുന്ന ഒരു പ്രത്യേക സ്ഥലത്തെപ്പറ്റി പഠിപ്പിക്കുകയുംകൂടെ ചെയ്തു. രോഗവും കഷ്ടപ്പാടും ഇല്ലാത്തതും പുനർജന്മം ആവശ്യമില്ലാത്തതുമായ ഒരു സ്ഥലമാണ്‌ സ്വർഗ്ഗം എന്ന് അവൻ പറഞ്ഞു. ആ മനോഹരമായ സ്ഥലത്ത് എല്ലാവരും നിത്യതയോളം വസിക്കുന്നു. 

കർത്താവായ യേശു ഈ അത്ഭുത രാജ്യത്തെപ്പറ്റി പഠിപ്പിച്ചതിനുശേഷം, നമ്മുടെ മോശമായ പ്രവൃത്തികളുടെ അനന്തരഫലങ്ങളിൽ നിന്നും നമ്മെ സ്വതന്ത്രരാക്കുന്നതിന് ഒരു യാഗമെന്നവിധം അവൻ്റെ ജീവനെ കൊടുത്തു, അതുകൊണ്ട് നാം ആഗ്രഹിക്കുന്നുവെങ്കിൽ നമുക്കവിടെ പോകുവാൻ കഴിയും.

അവൻ്റെ യാഗമരണം കഴിഞ്ഞ് മൂന്നുദിവസമായപ്പോൾ, അവൻ ശവക്കല്ലറയിൽ നിന്നും എഴുന്നേറ്റ് സ്വർഗ്ഗരാജ്യത്തിലേക്കു ആരോഹണം ചെയ്തു. കാലത്തിൻ്റെ അന്ത്യത്തിൽ അവരെ സ്വർഗ്ഗത്തിലേക്കു കൊണ്ടുപോകുന്നതിന് അവൻ മടങ്ങിവരുമെന്ന് തൻ്റെ അനുയായികളോട് വാഗ്ദത്തം ചെയ്തു.

ഇത് അത്ഭുതകരമായ ഭാവിയാണെന്ന് തോന്നുന്നില്ലയോ? നാമോരോരുത്തരും വിടുതൽ പ്രാപിക്കണമെന്ന് യേശു ആവശ്യപ്പെടുന്നു—എന്നെന്നേയ്ക്കുമായി കഷ്ടപ്പാടുകളിൽ നിന്നും വിടുതൽ പ്രാപിക്കുക. “ഇത് എപ്പോൾ അവസാനിക്കും” എന്ന് ആ ചെറിയ ബാലൻ ചോദിച്ചതുപോലെ, നാം വീണ്ടെടുക്കപ്പെടുന്നതിനുമുമ്പ് എത്ര സമയമെടുക്കുമെന്നുകൂടെ നാം ആശ്ചര്യപ്പെടുന്നു. 

കർത്താവായ യേശുക്രിസ്തുവിൻ്റെ വീണ്ടും വരവ്

ഇത് എപ്പോൾ അവസാനിക്കും? എന്ന ചോദ്യം യേശുക്രിസ്തുവിൻ്റെ ശിഷ്യന്മാർ തന്നെ താല്പര്യപൂർവ്വം ചോദിച്ചു. ഈ യുഗത്തിൻ്റെ അവസാന നാളുകൾ തീവ്രമായ ഭൂകമ്പങ്ങൾ, യുദ്ധങ്ങൾ, പട്ടിണി, ബാധകൾ, മഹാമാരികൾ എന്നിവയുടെ കാലമാണെന്ന് യേശു ചിത്രീകരിച്ചു. ധ്രുതഗതിയിൽ കഷ്ടതകൾ വർദ്ധിക്കുന്നത് കാണുമ്പോൾ മനുഷ്യർ ഭയന്ന് നിർജ്ജീവന്മാരാകുന്നു. ഇവ യേശുവിൻ്റെ വരവിൻ്റെ അടയാളങ്ങളാണ്‌. ഈ അടയാളങ്ങളെല്ലാം നടക്കുന്നതുകൊണ്ട് നാം കാലത്തിൻ്റെ അന്ത്യത്തിലാണ് ജീവിക്കുന്നതെന്ന് നമുക്കു ഇപ്പോൾ കാണുവാൻ കഴിയുന്നു.

യേശു വാഗ്ദത്തം ചെയ്ത പ്രകാരം അവൻ വേഗം മടങ്ങിവരും. ബൈബിൾ പറയുന്നതുപോലെ, മരിച്ചവർ ഭൂമിയിൽനിന്ന് എഴുന്നേൽക്കുകയും അവർക്ക് സമ്പൂർണ്ണമായ പുതിയ ശരീരങ്ങൾ നൽകപ്പെടുകയും ചെയ്യും. “കർത്താവ് താൻ ഗംഭീരനാദത്തോടും പ്രധാന ദൂതൻ്റെ ശബ്ദത്തോടും ദൈവത്തിൻ്റെ കാഹളത്തോടുംകൂടെ സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവരും. ക്രിസ്തുവിൽ മരിച്ചവർ മുമ്പെ ഉയിർത്തെഴുന്നേല്ക്കും” (ബൈബിൾ, 1 തെസ്സലൊനിക്യർ 4:16). 

ആ സമയത്ത്, നമുക്കറിയാവുന്ന ലോകം നശിപ്പിക്കപ്പെടുകയും ദുഷ്ടത തുടച്ചു നീക്കപ്പെടുകയും ചെയ്യും. ആയിരം വർഷത്തെ സന്തോഷത്തിനായി നാം സ്വർഗ്ഗത്തിൽ പോകും. പിന്നീട്‌, മരണം, വേദന, രോഗം, ക്ലേശം, ഏകാന്തത എന്നിവയിൽ നിന്നും സ്വതന്ത്രമായ ഒരു ലോകത്തെ അതിൻ്റെ മനോഹാരിതയിലും സമ്പൂർണ്ണതയിലും കർത്താവായ യേശു പുനഃസൃഷ്ടിക്കും. അവൻ്റെ വഴി പിൻപറ്റുന്ന എല്ലാവരും അവിടെ ഉണ്ടായിരിക്കുമെന്ന ഉറപ്പ് അവൻ വാഗ്ദത്തം ചെയ്തിരിക്കുന്നു. യേശുവിൻ്റെ വഴി ഇതാണ്.

ആത്യന്തിക വിമോചനം

യേശു തൻ്റെ മടങ്ങിവരവിൻ്റെ കൃത്യമായ നാളോ നാഴികയോ വെളിപ്പെടുത്തിയില്ല, എന്നാൽ അവൻ്റെ വരവ് വളരെ അടുത്തിരിക്കുന്നു, ഒരു പക്ഷെ നിങ്ങളുടെയും എൻ്റെയും ജീവിതകാലത്തു തന്നെയായിരിക്കുമെന്ന് നാം എങ്ങനെ അറിയുമെന്നുള്ളതിന് തൻ്റെ അനുയായികൾക്ക് അനേകം പ്രത്യേക അടയാളങ്ങൾ കൊടുത്തു. എന്തൊരു അത്ഭുതകരമായ വാർത്ത! കർത്താവായ യേശുവിൻ്റെ വരവിങ്കൽ, നമ്മുടെ മോശമായ പ്രവൃത്തികളുടെ അനന്തരഫലങ്ങളിൽനിന്നും നാം വിടുവിക്കപ്പെടും!

ദൈവരാജ്യത്തിൽ പ്രവേശിക്കുന്നവരുടെ കൂട്ടത്തിൽ ആയിരിക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുകയാണെങ്കിൽ, യേശുവിൻ്റെ വഴി പിൻപറ്റുന്നതിന് ലളിതമായ മൂന്നു പടികളുണ്ട്:

  1. കർത്താവായ യേശുവിൽ വിശ്വസിക്കുക. ഒരു യാഗമെന്നവിധം യേശു തൻ്റെ ജീവനെ കൊടുത്തപ്പോൾ, എല്ലാവരുടെയും ദുഷ്പ്രവൃത്തികളുടെ അനന്തര ഫലങ്ങളെ അവൻ വഹിച്ചു. അവയിൽ നിന്നും നമുക്കു വിടുതൽ നൽകുന്നതിന് അവൻ ഇത് ചെയ്തത് സ്വമനസ്സാലെയാണ്. നിങ്ങളുടെ പൂർണ്ണ ഹൃദയത്തോടും ആത്മാവോടും മനസ്സോടുംകൂടെ ഇതിൽ വിശ്വസിക്കുന്നതിലൂടെ നിങ്ങൾക്ക് ഈ ദാനത്തെ സ്വീകരിക്കുവാൻ കഴിയും. 

  2. വ്യക്തിപരമായ ഒരു ബന്ധം വളർത്തിയെടുക്കുക. നാം മതപരമായ കടമകളുടെ ഒരു ഒത്തുനോക്കുന്ന പട്ടിക പിന്തുടരണമെന്ന് യേശു ആഗ്രഹിക്കുന്നില്ല; നാം അവനെ വ്യക്തിപരമായി അറിയണമെന്നത് അവൻ്റെ ആഗ്രഹമാണ്. ഹൃദയം തുറന്ന് നമ്മുടെ എല്ലാ രഹസ്യങ്ങളും പങ്കുവച്ചുകൊണ്ട് ഒരു ഉറ്റ മിത്രത്തോട് സംസാരിക്കുന്നതുപോലെ നമ്മുക്ക് അവനോട് പ്രാർത്ഥിക്കുവാൻ കഴിയും. അവനോട് പ്രാർത്ഥിക്കുവാൻ കഴിയുന്നതിന് തൻ്റെ ആത്മാവിലൂടെ അവൻ എല്ലാ ദിവസവും നമ്മോടുകൂടെ ഉണ്ടായിരിക്കുമെന്ന വാഗ്ദത്തം അവൻ നൽകിയിട്ടുണ്ട്.

  3. യേശുവിൻ്റെ ഉപദേശങ്ങളെ പിന്തുടരുക. അവൻ്റെ വരവിനുവേണ്ടി നാം ജാഗരൂകരായും ഒരുങ്ങിയവരായും ഇരിക്കണമെന്ന് യേശു പറഞ്ഞു. യേശുവിനോടുള്ള ഭക്തിയോടെ ജീവിക്കുകയെന്നാൽ അവൻ അർത്ഥമാക്കുന്നത്, നാം അവൻ്റെ കല്പനകൾ അനുസരിക്കുമെന്നും നമ്മുടെ പൂർണ്ണ ഹൃദയത്തോടെ അവനെ സ്‌നേഹിക്കുമെന്നും ആകാശമേഘങ്ങളിലുള്ള അവൻ്റെ വരവിനുവേണ്ടി എപ്പോഴും ഒരുങ്ങിയിരിക്കുമെന്നുമാണ്. യേശുവിൻ്റെ അനുയായിയായിത്തീരുന്നതിന് അറിയേണ്ടതെല്ലാം നാം ബൈബിളിൽ കണ്ടെത്തുന്നു. 

യേശുവിൻ്റെ വീണ്ടും വരവിനുവേണ്ടി ഒരുങ്ങുന്നതിൽ അവൻ്റെ വഴി എങ്ങനെ പിൻപറ്റണമെന്നതിനെക്കുറിച്ച് കൂടുതൽ പഠിക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുകയാണെങ്കിൽ ഈ ലഘുലേഖയുടെ പിൻഭാഗത്തുള്ള മേൽവിലാസത്തിൽ ബന്ധപ്പെടുക. 

Copyright © 2023 by Sharing Hope Publications. വ്യക്തിപരമായ അല്ലെങ്കിൽ വാണിജ്യരഹിതമായ ഉദ്ദേശ്യങ്ങൾക്കായി സമ്മതമില്ലാതെ ഈ പ്രവർത്തനം പ്രിന്റ് ചെയ്ത് പങ്കുവെയ്ക്കാം.
മലയാളവും ഇംഗ്ലീഷും പഴയതും പുതിയതുമായ നിയമങ്ങൾ അടങ്ങിയ വിശുദ്ധ ബൈബിളിൽ നിന്ന് എടുത്ത തിരുവെഴുത്ത് മലയാളം ബൈബിൾ പരിഭാഷഡാനിയൽ പബ്ലിഷിംഗ് കമ്പനി അനുമതി പ്രകാരം ഉപയോഗിച്ചു. എല്ലാ അവകാശങ്ങളും നിക്ഷിപ്തം.

ഞങ്ങളുടെ വാർത്താക്കുറിപ്പിനായി പേര് ചേർക്കുക

പുതിയ പ്രസിദ്ധീകരണങ്ങൾ ലഭ്യമാകുമ്പോൾ ആദ്യം അറിയുക!

newsletter-cover