
എൻ്റെ വേദനയ്ക്കു നീതി
സംഗ്രഹം
കഷ്ടപ്പാടുകൾ എന്നേക്കും നിലനിൽക്കില്ല. ദുഷ്ടന്മാരുടെ മേൽ സ്രഷ്ടാവായ ദൈവം വരുത്തുന്ന അന്തിമ നീതിയെക്കുറിച്ച് ചിന്തിക്കുന്ന ബലാത്സംഗ ഇരയെക്കുറിച്ചാണ് ഈ ലഘുലേഖ വിവരിക്കുന്നത്. കപട നേതാക്കളെ യേശു കുറ്റം വിധിച്ചതെങ്ങനെയെന്നും കഷ്ടതകൾ അനുഭവിച്ചവർക്ക് അനുകൂലമായ ന്യായവിധി വാഗ്‌ദാനം ചെയ്‌തതെങ്ങനെയെന്നും അതിൽ പറയു ന്നു. എന്നാൽ നമ്മൾ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ, കർത്താവായ യേശുക്രിസ്തു നമുക്കുവേണ്ടി സഹിച്ച കഷ്ടപ്പാടുകളിലൂടെ നമ്മോട് ക്ഷമിക്കാൻ കഴിയുന്ന ഒരു മാർഗമുണ്ട്.
ടൈപ്പ് ചെയ്യുക
Tract
പ്രസാധകൻ
Sharing Hope Publications
ലഭ്യമാണ്
11 ഭാഷകൾ
പേജുകൾ
6
വിമല നേരെ കട്ടിലിൽ ഇരുന്നു, അവളുടെ ഹൃദയമിടിപ്പ് കൂടി. മറ്റൊരു പേടി സ്വപ്നം! ഏതാനും ദിവസങ്ങൾ കൂടുമ്പോൾ, അവളുടെ സ്വപ്‌നങ്ങളിലേക്കു ഭയാനകമായ ഓർമകൾ കടന്നുവന്നിരുന്നു. അതായത് അവൾക്കു 12 വയസ്സുണ്ടായിരുന്നപ്പോൾ അവളെ മുതലെടുത്ത ഒരു മനുഷ്യൻ്റെ ഓർമകൾ.
വിമലയ്ക്കു ആ ദിവസത്തെ മറക്കുവാൻ കഴിഞ്ഞില്ല. അത് നാണകൊട്ടതും വൃത്തികൊട്ടതായും അവൾക്ക് തോന്നി, താൻ വഹിച്ച വേദനയുടെ ഭാരം ആരോടും പറഞ്ഞിരുന്നില്ല. വിമല സർവ്വകലാശലയിൽ പ്രവേശിച്ചു, എന്നാൽ പേടി സ്വപ്‌നം അവളെ പിന്തുടർന്നു. അവൾ ആ മനുഷ്യനെ വെറുക്കുകയും അർഹിക്കുന്നത് അയാൾക്കു ലഭിക്കണമെന്ന് ആശിക്കുകയും ചെയ്തു.
ബുദ്ധിമുട്ടുള്ള ചോദ്യങ്ങൾ
വിമലയുടെ മനസ്സ് ചോദ്യങ്ങൾകൊണ്ട് അസ്വസ്ഥമായിരുന്നു. അവളെ ബലാത്സംഗം ചെയ്തയാൾക്ക് കർമ്മത്തിലൂടെ നീതി ലഭിക്കുമോ? അയാൾ അവളുടെ നഗരത്തിലെ അറിയപ്പെടുന്ന ഒരു വിശുദ്ധനായിരുന്നു. അയാൾ ജനത്തിനുവേണ്ടി പല നല്ല കാര്യങ്ങളും ചെയ്തിട്ടുണ്ട്, പലപ്പോഴും ഉപവസിച്ചിരുന്നു, ദൈവങ്ങളോട് ഭക്തി കാണിച്ചിരുന്നു. ഒരു തിന്മ പ്രവൃത്തി അവൻ്റെ എല്ലാ നല്ല പ്രവൃത്തികളുമായും താരതമ്യം ചെയ്യുമ്പോൾ വ്യത്യാസം വരുത്തുമോ? കർമ്മനിയമങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നു എന്ന് അവൾക്കു അറിഞ്ഞുകൂടായിരുന്നു, എന്നാൽ അയാളുടെ തിന്മ അവളിൽ ഒരു വ്യത്യാസം വരുത്തി എന്ന് അവൾ അറിഞ്ഞു. വിമലയ്ക്കു അവളുടെ വേദന മറക്കുവാൻ കഴിഞ്ഞില്ല.
നീതി കണ്ടെത്തുന്നു
ആവശ്യങ്ങളിൽ ഇരിക്കുന്ന സ്ത്രീകളെ സഹായിക്കുന്ന ഒരു സ്ഥാപനത്തിൽ വിമലയുടെ സഹപാഠികളിലൊരാളായ സൈറയ്ക്കു പരിശീലനകാലം ഉണ്ടായിരുന്നു. വിധവമാർ, തകർന്നുപോയ സ്ത്രീകൾ, ബലാത്സംഗത്തിന് ഇരയായവർ എന്നിവരെ സഹായിക്കുന്ന കേന്ദ്രം സന്ദർശിക്കുന്നതിന് ഒരു ദിവസം സൈറ അവളെ ക്ഷണിച്ചു. തൻ്റെ ഭയങ്കര രഹസ്യം ആർക്കെങ്കിലും അറിയാമോ എന്ന പരിഭ്രമം വിമലയ്ക്കുണ്ടായി. എന്നാൽ സൈറ വളരെ ദയയുള്ളവളായി തോന്നി, വിമല പോകുവാൻ തീരുമാനിച്ചു. അവർ പോയപ്പോൾ, കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ മുറിവേറ്റതായി കാണപ്പെട്ട ചില സ്ത്രീകളെക്കുറിച്ച് സൈറ അവളോട് പറഞ്ഞു.
“ഗുരുക്കളാൽ അപമാനിക്കപ്പെട്ട സ്ത്രീകളെ നിങ്ങൾ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ?” വിമല നാണിച്ചുകൊണ്ട് ചോദിച്ചു.
“അതേ, ചിലപ്പോഴൊക്കെ”, എന്ന് സൈറ മറുപടി പറഞ്ഞു. “അത് വളരെ സങ്കടകരമാണ്. ആത്മീയമായി ജീവിക്കുന്നു എന്ന് ഒരുവൻ അവകാശപ്പെടുന്നതുകൊണ്ടുമാത്രം അയാൾ ദൈവത്തോട് ബന്ധപ്പെട്ടിരിക്കുന്നു എന്ന് അർത്ഥമാകുന്നില്ല.”
“അത് വാസ്തവമാണ്. . . .”
“നമ്മുടെ നാളുകളിൽ ആത്മീയലോകം വളരെ ദുഷിച്ചതായിത്തീരുമെന്ന് എൻ്റെ ഗുരു, മഹാഗുരു പറഞ്ഞു. ദുഷിച്ച മതത്തിൽനിന്നും നാം പുറത്തുവരുകയും സൃഷ്ടാവായ ദൈവത്തോട് ബന്ധപ്പെടുകയും വേണം. അവൻ നമുക്കൊരു നിർമല ഹൃദയം തരുകയും നമ്മുടെ തെറ്റായ പ്രവൃത്തികളെ ക്ഷമിക്കുകയും ചെയ്യും. അപ്പോൾ ദുഷ്ടമനുഷ്യർ ഇല്ലാത്ത ഒരു സമ്പൂർണ്ണ ഇടമായി ഈ ഭൗമഗ്രഹത്തെ ദൈവം പുനഃസൃഷ്ടിക്കുന്നത് കാണുന്നവരുടെ കൂട്ടത്തിൽ നാം ആയിരിക്കും.”
“ഇത് വളരെ രസകരമായി തോന്നുന്നു. നിങ്ങളുടെ ഗുരു ആരാണ്?”
“ഞാൻ കർത്താവായ യേശുക്രിസ്തുവിനെ അനുഗമിക്കുന്നു. അവൻ ഒരു വലിയ ഉപദേശകൻ ആയിരുന്നു, അവൻ അവതരിച്ച ദൈവവും കൂടിയാണ്. അവനെപ്പറ്റി നിനക്കറിയാമോ?”
“അവൻ്റെ ചില പടങ്ങൾ ഞാൻ ചന്തസ്ഥലത്ത് കണ്ടിട്ടുണ്ടെന്ന് എനിക്കു തോന്നുന്നു, എന്നാൽ അവനെപ്പറ്റി അധികമൊന്നും എനിക്കറിഞ്ഞുകൂടാ. മറ്റെന്തുകൂടെ അവൻ പറഞ്ഞു?”
ബസ് വശത്തേക്കു നീങ്ങി. “നമുക്കു ഉള്ളിൽ പ്രവേശിക്കാം, അതിനുശേഷം കൂടുതൽ പറയാം” എന്ന് സൈറ പറഞ്ഞു.
ആത്മീയ കപടഭക്തി
വിമലയും സൈറയും ഒരുമിച്ച് ബസിൽ കയറുകയും ഒരുമിച്ചിരിക്കുന്നതിന് അവർ ഇടം കണ്ടെത്തുകയും ചെയ്തു.
“മതപരമായ കാപട്യത്തിൻ്റെ വിനാശകരമായ ഫലങ്ങളെക്കുറിച്ച് യേശു ധാരാളം സംസാരിച്ചു” എന്ന് സൈറ പറഞ്ഞു. അവൾ തൻ്റെ മടിശ്ശീലയിൽനിന്നും കർത്താവായ യേശുക്രിസ്തുവിൻ്റെ ഒരു ചെറുപുസ്തകം പുറത്തെടുത്ത് തുറന്നു. “ഇതെന്ത് പറയുന്നു എന്നു നോക്കുക” എന്ന് അവൾ ചൂണ്ടിക്കാണിച്ചു. വിമല വായിച്ചു,
കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; നിങ്ങൾ വിധവമാരുടെ വീടുകളെ വിഴുങ്ങുകയും ഉപായരൂപേണ ദീർഘമായി പ്രാർത്ഥിക്കയും ചെയ്യുന്നു. ഇതു ഹേതുവായി നിങ്ങൾക്കു കടുപ്പമേറിയ ശിക്ഷാവിധി വരും (ബൈബിൾ, മത്തായി 23:14).
“ആരാണ് ശാസ്ത്രിമാരും പരീശന്മാരും” എന്ന് അവൾ ചോദിച്ചു.
“അവർ യേശുക്രിസ്തുവിൻ്റെ കാലത്തുണ്ടായിരുന്ന ഒരു തരം ഗുരുക്കന്മാർ ആയിരുന്നു എന്നും എന്നാൽ അവർ വളരെ ദുഷിച്ചവരായിരുന്നു” എന്നും സൈറ വിശദീകരിച്ചു. തല കുലുക്കിയിട്ട് വിമല വായന തുടർന്നു.
കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; നിങ്ങൾ കിണ്ടികിണ്ണങ്ങളുടെ പുറം വെടിപ്പാക്കുന്നു; അകത്തോ കവർച്ചയും അതിക്രമവും നിറഞ്ഞിരിക്കുന്നു. കുരുടനായ പരീശനേ, കിണ്ടികിണ്ണങ്ങളുടെ പുറം വെടിപ്പാക്കുന്നതിനു മുമ്പെ അവയുടെ അകം വെടിപ്പാക്കുക (മത്തായി 23:25-26).
നിത്യ ന്യായവിധി
“ആത്മീയ കപട ഭക്തി ഇന്ന് ഇപ്പോഴും നമ്മുടെയിടയിൽ ഉള്ളതുകൊണ്ട് സൃഷ്ടാവ് നമ്മോട് ജാഗ്രതയുള്ളവരായിരിക്കുവാൻ പറയുന്നു” എന്ന് സൈറ പറയുന്നു. “നമ്മുടെ നാളുകളിൽ ലോകവും മതവ്യവസ്ഥകൾപോലും ദുഷിച്ചതായിപ്പോകും എന്ന് കർത്താവായ യേശുവിൻ്റെ പുസ്തകം പറയുന്നു. എന്നാൽ ദൈവം ലോകത്തെ പുനഃസൃഷ്ടിക്കുമ്പോൾ തിന്മ പ്രവർത്തിക്കുന്നവരെ ന്യായം വിധിക്കും.”
“കൃത്യമായി എങ്ങനെ ന്യായം വിധിക്കുമെന്നാണ് നിങ്ങൾ ചിന്തിക്കുന്നത്?” എന്ന് വിമല ചോദിച്ചു.
എല്ലാവരുടെയും നല്ലതും തീയതുമായ എല്ലാ പ്രവൃത്തികളും ദൈവം ഒരു പുസ്തകത്തിൽ രേഖപ്പെടുത്തുന്നു എന്ന് സൈറ വിശദീകരിച്ചു. “കാലത്തിൻ്റെ അന്ത്യത്തിൽ, യേശുക്രിസ്തു ആകാശമേഘങ്ങളിൽ വരുവാൻ പോകുന്നു. എല്ലാവരും അവനെ കാണും. പുസ്തകത്തിൽ എഴുതിയിരിക്കുന്ന പ്രകാരം അവൻ നമ്മെ ഓരോരുത്തരെയും ന്യായം വിധിക്കും.”
വിമല അമ്പരന്നുപോയി. “അങ്ങനെയാണെങ്കിൽ നമ്മുടെ മോശമായ പ്രവൃത്തികളെപ്പറ്റി നാം എന്താണ് ചെയ്യേണ്ടത്?” എന്ന് അവൾ ചോദിച്ചു.
അവർ ഇറങ്ങേണ്ട സ്ഥലത്തെത്തി ബസ്സിൽനിന്ന് ഇറങ്ങിയപ്പോൾ സൈറ പുഞ്ചിരിച്ചു. “അതാണ് ഏറ്റവും നല്ല ഭാഗം. കർത്താവായ യേശു ഒരു പാപയാഗമായി മരിക്കുകയും പിന്നീട് വീണ്ടും ജീവങ്കലേക്കു ഉയിർക്കുകയും ചെയ്തു. നാം നമ്മുടെ പാപങ്ങളെ ഏറ്റുപറയുകയും അവനിൽ വിശ്വസിക്കുകയും ചെയ്യുകയാണെങ്കിൽ, നമ്മുടെ എല്ലാ മോശമായ പ്രവൃത്തികളെയും പുസ്തകത്തിൽനിന്ന് മായിച്ചുകളയത്തക്കവിധം അവൻ്റെ ജീവനെ ത്യാഗം ചെയ്ത അവൻ്റെ നല്ല പ്രവൃത്തി അത്ര ശക്തിയേറിയതാണ്.”
ഏറ്റവും നല്ല ന്യായവിധി ദൂത്
അവഗണിക്കപ്പെട്ട സ്ത്രീകൾക്ക് ശുുശ്രൂഷ ചെയ്ത കേന്ദ്രത്തിൽ അവർ എത്തിച്ചേർന്നു. ദൈനംദിന ഭക്ഷണത്തിനായി വെളിയിൽ കാത്തിരുന്ന പാവപ്പെട്ട, മെലിഞ്ഞ വിധവമാരെ അവൾ നോക്കി. ഇരുണ്ട സൺ ഗ്ലാസ്സുകൾക്കു പിന്നിൽ ഒരു കറുത്ത കണ്ണ് മറയ്ക്കുവാൻ ശ്രമിച്ചുകൊണ്ട് വേഗത്തിൽ പ്രവേശിക്കുന്ന ഒരു ഇടത്തരം സ്ത്രീയെ അവൾ കണ്ടു. വിമലയുടെ ഹൃദയം അനുകമ്പകൊണ്ട് ഞെരുങ്ങി. വേദനിക്കുകയായിരുന്ന സ്ത്രീ അവൾ മാത്രമായിരുന്നില്ല!
“നീ സുഖമായിരിക്കുന്നുവോ?” സൈറ ചോദിച്ചു.
“അതേ, ഞാൻ സുഖമായിരിക്കുന്നു”, വിമല മറുപടി പറഞ്ഞു. “എന്നാൽ നമ്മുടെ ന്യായാധിപനായിരിക്കുന്നതിന് കർത്താവായ യേശു പെട്ടെന്ന് വരണമെന്ന് ഞാൻ ചിന്തിക്കുവാൻ തുടങ്ങുകയാണ്. ദുഷ്ട മനുഷ്യരെ അപത്യക്ഷരാക്കുകയും എന്നേക്കും ജീവിക്കുന്നതിനുവേണ്ടി നല്ല മനുഷ്യരെ മനോഹരമായ ഒരു സ്ഥലത്തേക്കു കൊണ്ടുപോകുകയും ചെയ്യുമെന്നുള്ളത് വാസ്തവമാണെങ്കിൽ, ഇത് ഞാൻ കേട്ടിട്ടുള്ളതിൽവെച്ച് ഏറ്റവും നല്ല ന്യായവിധിയാണ്.”
കർത്താവായ യേശുവിൻ്റെ പുസ്തകത്തെപ്പറ്റി കൂടുതൽ അറിയുവാൻ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ, ഈ ലഘുലേഖയുടെ പിൻഭാഗത്ത് കൊടുത്തിരിക്കുന്ന മേൽവിലാസത്തിൽ ബന്ധപ്പെടുക.
Copyright © 2023 by Sharing Hope Publications. വ്യക്തിപരമായ അല്ലെങ്കിൽ വാണിജ്യരഹിതമായ ഉദ്ദേശ്യങ്ങൾക്കായി സമ്മതമില്ലാതെ ഈ പ്രവർത്തനം പ്രിന്റ് ചെയ്ത് പങ്കുവെയ്ക്കാം.മലയാളവും ഇംഗ്ലീഷും പഴയതും പുതിയതുമായ നിയമങ്ങൾ അടങ്ങിയ വിശുദ്ധ ബൈബിളിൽ നിന്ന് എടുത്ത തിരുവെഴുത്ത് മലയാളം ബൈബിൾ പരിഭാഷഡാനിയൽ പബ്ലിഷിംഗ് കമ്പനി അനുമതി പ്രകാരം ഉപയോഗിച്ചു. എല്ലാ അവകാശങ്ങളും നിക്ഷിപ്തം.
ഞങ്ങളുടെ വാർത്താക്കുറിപ്പിനായി പേര് ചേർക്കുക
പുതിയ പ്രസിദ്ധീകരണങ്ങൾ ലഭ്യമാകുമ്പോൾ ആദ്യം അറിയുക!

പ്രത്യേകമായിട്ടുള്ള പ്രസിദ്ധീകരണങ്ങൾ
© 2024 Sharing Hope Publications