
ലോകാവസാനം
സംഗ്രഹം
നമ്മുടെ ലോകത്തിൻ്റെ ഭാവി ഒരു രഹസ്യമല്ല. കർത്താവായ യേശുക്രിസ്തുവിൻ്റെ പുസ്തകമായ ബൈബിളിൽ അത് മുൻകൂട്ടിപ്പറഞ്ഞിരുന്നു. അന്ത്യം എപ്പോഴാണെന്ന് അറിയാൻ പ്രത്യേക അടയാളങ്ങൾ നിരീക്ഷിക്കാൻ യേശു നമ്മോട് പറഞ്ഞു. നാം അവൻ്റെ പഠിപ്പിക്കലുകൾ പിന്തുടരുകയും അവനിൽ ആശ്രയിക്കുകയും ചെയ്താൽ, ഭാവിയെക്കുറിച്ച് നമുക്ക് ഉറപ്പുണ്ടാകും. ലോകാവസാനത്തിനും നിത്യതയുടെ തുടക്കത്തിനും എങ്ങനെ തയ്യാറാകണമെന്ന് ഈ ലഘുലേഖ നമ്മോട് പറയുന്നു.
ടൈപ്പ് ചെയ്യുക
Tract
പ്രസാധകൻ
Sharing Hope Publications
ലഭ്യമാണ്
11 ഭാഷകൾ
പേജുകൾ
6
രമൺദീപ് തൻ്റെ പഴയ ശരീരം മാറ്റി കൂടുതൽ സുഖപ്രദമായ ഒരു സ്ഥാനം കണ്ടെത്തി. ഈ ദിവസങ്ങളിൽ അവൻ്റെ സന്ധികൾ കൂടുതൽ കൂടുതൽ വേദനിച്ചു. നെൽവയലുകളുടെ പാടങ്ങളിലേക്ക് നോക്കിയപ്പോൾ, നിറങ്ങൾ ഒരുമിച്ച് മങ്ങുന്നതായി തോന്നി. തൻ്റെ മരുമകൾ ഭക്ഷണം തയ്യാറാക്കുന്നത് അയാൾക്ക്കേ ൾക്കാമായിരുന്നു. തൻ്റെ കുടുംബം തന്നെ ഒരു ഭാരമായി കാണുന്നുണ്ടോ എന്ന് അവൻ ആശ്ചര്യപ്പെട്ടു. വാർദ്ധക്യം അത്ര എളുപ്പമായിരുന്നില്ല—അയാൾക്കോ പരിചരിക്കുന്നവർക്കോ.
ചെറുപ്പത്തിൽ ഗുരു പറയുന്നത് കേട്ടതും ഇപ്പോഴും ക്ഷേത്രത്തിലേക്ക് നടക്കാൻ കഴിയുന്നതുമായ കാര്യങ്ങളെക്കുറിച്ച് അവൻ ചിന്തിച്ചു. നാല് ലോകയുഗങ്ങളുണ്ടെന്ന് അദ്ദേഹത്തിൻ്റെ ഗുരു പറഞ്ഞു—ഓരോന്നും പടിപടിയായി വഷളായിക്കൊണ്ടിരിക്കുന്നു. അവസാന യുഗം—കലിയുഗം—എല്ലാറ്റിലും ഏറ്റവും മോശപ്പെട്ടതും ദുരുദ്ദേശ്യവും ദുരിതവും ഇരുട്ടുനിറഞ്ഞതും ആയിരിക്കും. രമൺദീപ് നെടുവീർപ്പിട്ടു. ഒരു പക്ഷേ, കലിയുഗം വാർദ്ധക്യം പോലെയായിരുന്നിരിക്കാം—ഒരു കാലത്ത് നല്ലവയുടെയെല്ലാം അവസാനത്തെ അധഃപതനം. ഭൂകമ്പം, രോഗങ്ങൾ, കൊലപാതകൾ, യുദ്ധങ്ങൾ എന്നിവയാൽ ആളുകൾ എങ്ങനെ മരിക്കുന്നു എന്ന വാർത്ത അദ്ദേഹം കേട്ടു. മരിക്കാത്തവർ ഭൗതികവാദികളും വിഷാദരോഗികളും അധാർമികരുമായിത്തീരുകയായിരുന്നു.
സങ്കടകരമായ ഈ ലോകം എപ്പോഴാണ് അവസാനിക്കുക? അവൻ്റെ പഴയ ശരീരത്തിനു—അധഃപതിച്ചുകൊണ്ടിരിക്കുന്ന ഗ്രഹത്തിനു—പുനർജനനം ഉണ്ടാകുവാൻ കഴിയുമോ?
ഭൂമിയുടെ ഭാവി പ്രവചിക്കുന്നു
ഭാവിയിലേക്കുള്ള അടയാളങ്ങൾ ഞാൻ പരോക്ഷമായി വിശ്വസിക്കുന്ന ഒരു ദിവ്യനായ മുൻവിധിക്കാരനെ നിങ്ങൾക്ക് പരിചയപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നു. അവൻ കർത്താവായ യേശുക്രിസ്തുവാണ്. അവൻ ഒരു മനുഷ്യജീവിയായി ഭൂമിയിൽ വന്നു, ആളുകളെ സുഖപ്പെടുത്തുകയും സ്വർഗരാജ്യത്തിൽ എങ്ങനെ പ്രവേശിക്കാൻ കഴിയുമെന്ന് എല്ലാവരോടും പറയുകയും ചെയ്തു. 33-ാം വയസ്സിൽ അവൻ തൻ്റെ ജീവൻ ബലിയർപ്പിച്ചു. പിന്നെ, അതിശയകരമെന്നു പറയട്ടെ, അവൻ മരണത്തിൽ നിന്ന് വീണ്ടും ഉയിർത്തെഴുന്നേറ്റു! നാം അവനെ വിശ്വസിക്കുകയും അനുസരിക്കുകയും ചെയ്താൽ അവൻ്റെ യാഗം നമുക്കു പാപമോചനവും വിമോചനവും കൈവരിക്കുമെന്ന് അവൻ പറഞ്ഞു.
കർത്താവായ യേശു നമ്മുടെ ലോകത്തിൻ്റെ ഭാവിയെക്കുറിച്ച് സംസാരിക്കുകയും ഇപ്പോഴത്തെ ഈ ദുഷ്ടയുഗം അവസാനിപ്പിക്കുമെന്ന് അവകാശപ്പെടുകയും ചെയ്തു. അവൻ്റെ പുസ്തകമായ ബൈബിൾ, പ്രവചനം നിറഞ്ഞ ഒരു പുസ്തകമാണ്. അന്ത്യം അടുത്തിരിക്കുന്നുവെന്ന് നമുക്ക് എങ്ങനെ അറിയാൻ കഴിയും എന്നതിനെക്കുറിച്ചുള്ള അവൻ്റെ പ്രവചനങ്ങൾക്ക് നാം ശ്രദ്ധ കൊടുക്കണം.
ലോകാവസാനം
ഒരു ദിവസം, കർത്താവായ യേശുവിൻ്റെ ശിഷ്യന്മാർ അവനോടു ചോദിച്ചു, “നിൻ്റെ വരവിൻ്റെയും ലോകാവസാനത്തിൻ്റെയും അടയാളം എന്തായിരിക്കും?” (ബൈബിൾ, മത്തായി 24:3). കർത്താവായ യേശു അവരോടു പറഞ്ഞു, ലോകാവസാനത്തിനു മുമ്പായി അവൻ്റെ വരവ് അടുത്തിരിക്കുന്നു എന്നറിയാൻ നമ്മെ സഹായിക്കുന്ന അടയാളങ്ങൾ ഉണ്ടാകും. ഈ അടയാളങ്ങളിൽ ഇവ ഉൾപ്പെടുന്നു:
വ്യാജ രക്ഷകർ. കർത്താവായ യേശു പറഞ്ഞു, “ആരും നിങ്ങളെ ചതിക്കാതിരിക്കാൻ സൂക്ഷിക്കുക. എന്തെന്നാൽ, ‘ഞാൻ ക്രിസ്തുവാണ്’, എന്ന് പറഞ്ഞ് പലരും എൻ്റെ നാമത്തിൽ വന്ന് അനേകരെ വഞ്ചിക്കും” (മത്തായി 24:4,5). കർത്താവായ യേശുവാണെന്ന് അവകാശപ്പെടുന്ന വഞ്ചകരാൽ നാം വഞ്ചിതരാകരുത്. അവൻ്റെ യഥാർഥ വരവ് ലോകമെമ്പാടും കാണും. അത് “കിഴക്കുനിന്നു പടിഞ്ഞാറോട്ടു മിന്നിത്തിളങ്ങുന്ന മിന്നൽപോലെ ആയിരിക്കും” (മത്തായി 24:27)—ലോകം മുഴുവൻ ഭയാനകവും അതിശയകരവുമായ ബാധകളാൽ വിറച്ചതിനു ശേഷം സംഭവിക്കും.
യുദ്ധങ്ങളും യുദ്ധശ്രുതികളും. കർത്താവായ യേശു അരുളിച്ചെയ്തു: “യുദ്ധങ്ങളെക്കുറിച്ചും യുദ്ധശ്രുതികളെക്കുറിച്ചും നിങ്ങൾ കേൾക്കും. നിങ്ങൾ അസ്വസ്ഥാരാകരുത് എന്തെന്നാൽ, ഇതൊക്കെയും സംഭവിക്കണം, പക്ഷേ, ഇത് അവസാനമല്ല, എന്തെന്നാൽ, ജനം ജനത്തിനെതിരെയും രാജ്യം രാജ്യത്തിനെതിരെയും എഴുന്നേൽക്കും” (മത്തായി 24:6, 7). നാം ലോകാവസാനത്തിലെത്തുമ്പോൾ യുദ്ധങ്ങൾ കൂടുതൽ പതിവും കൂടുതൽ കഠിനവുമായിത്തീരും.
ക്ഷാമങ്ങൽ, ഭൂകമ്പങ്ങൾ, പകർച്ചവ്യാധികൾ. അവൻ പ്രവചിച്ച മൂന്നാമത്തെ അടയാളം “വിവിധ സ്ഥലങ്ങളിൽ ക്ഷാമവും പകർച്ചവ്യാധികളും ഭൂകമ്പങ്ങളും ഉണ്ടാകും എന്നതാണ്. ഇതെല്ലാം ഈറ്റുനോവിൻ്റെ ആരംഭമാണ്” (മത്തായി 24:7, 8). ഈ നൂറ്റാണ്ടിൻ്റെ ആരംഭം മുതൽ 20 ദശലക്ഷത്തിലധികം ആളുകൾ ക്ഷാമം അനുഭവിച്ചിട്ടുണ്ട്. 2015 ൽ നേപ്പാളിൽ ഏതാണ്ട് 8,000 പേരുടെ മരണത്തിനിടയാക്കിയ ഭൂകമ്പം ചരിത്രത്തിലെ ഏറ്റവും മാരകമായ ഭൂകമ്പങ്ങളിലൊന്നായിരുന്നു. രോഗം എണ്ണമറ്റ ജീവനുകൾ അപഹരിച്ചു. തീർച്ചയായും, കർത്താവായ യേശു പ്രവചിച്ചത് നാം കാണുന്നു.
സദാചാര അധഃപതനം. കർത്താവായ യേശു അരുളിച്ചെയ്തു, “അധർമ്മം വർദ്ധിക്കുന്നതിനാൽ അനേകരുടെ സ്‌നേഹം തണുത്തുപോകും” (മത്തായി 24:12) ഇന്ത്യയിൽ പ്രതിദിനം ശരാശരി 91 ബലാത്സംഗങ്ങളും 79 നരഹത്യകളും നടക്കുന്നുണ്ടെന്നാണ് കണക്ക്. ആളുകൾ വളരെ സ്വയം കേന്ദ്രികൃതമായി വളരുകയാണ്, അവരുടെ പ്രവൃത്തികൾ മറ്റുള്ളവളരെ എങ്ങനെ വേദനിപ്പിക്കുന്നുവെന്ന് അവർ ഇപ്പോൾ ശ്രദ്ധിക്കുന്നില്ല.
കർത്താവായ യോശുക്രിസ്തുവിൻ്റെ മേഘങ്ങളിലുള്ള തൻ്റെ മടങ്ങിവരവിന് മുമ്പുള്ള ഈ അടയാളങ്ങളെല്ലാം അവൻ പ്രവചിച്ചു. ഈ അടയാളങ്ങൾ സംഭവിക്കുന്നത് നാം കാണുമ്പോൾ അവൻ്റെ പ്രവചനങ്ങൾ സത്യമാണെന്നും അവൻ്റെ വരവ് ആസന്നമായിരിക്കുന്നു എന്നും നാം അറിയും!
കർത്താവായ യേശുവിൻ്റെ തിരിച്ചുവരവിനുള്ള തയ്യാറെടുപ്പ്!
സ്വാർത്ഥതയിലും അഹങ്കാരത്തിലും അധാർമികതയിലും ജീവിക്കുന്നവർ കർത്താവായ യേശു വരുമ്പോൾ സന്തുഷ്ടരായിരിക്കയില്ല. അല്ല, അവൻ മേഘത്തിൽ തിരിച്ച് വരുമ്പോൾ അവരുടെ ദുഷ്പ്രവൃത്തികൾ നാശകരമായ ഒരു നിമിഷത്തിൽ അവരുടെ മേൽ വന്നുഭവിക്കുക തന്നെ ചെയ്യും. “അവർ അവനിൽ നിന്ന് ഒളിക്കാൻ നോക്കുകയും പാറകളോടും മലകളോടും നിലവിളിക്കുകയും ചെയ്യും. സിംഹാസനത്തിൽ ഇരിക്കുന്നവൻ്റെ മുഖം കാണാതവണ്ണവും കുഞ്ഞാടിൻ്റെ കോപം തട്ടാതവണ്ണവും ഞങ്ങളെ മറപ്പിൻ” (ബൈബിൾ. വെളിപ്പാട് 6:16).
എന്നാൽ കർത്താവായ യേശുവിൻ്റെ യാഗത്തിൽ ആശ്രയിക്കുന്നവർ, ആ ദിവസം, തൽക്ഷണം രൂപപ്പെടുകയും അവർക്ക് പുതിയതും അനശ്വരവുമായ ശരീരങ്ങൾ ലഭിക്കുകയും ചെയ്യും. അവർ മേഘങ്ങളിലേക്ക് എടുക്കപ്പെടുകയും ഈ ജീർണിച്ച ലോകത്തിൽ നിന്ന് എന്നെന്നേക്കുമായി രക്ഷപ്പെടുകയും ചെയ്യും. ശാശ്വതമായി സന്തുഷ്ടരായ ആ വ്യക്തികളിൽ ഒരാളാകാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങൾക്ക് ഇന്ന് ഈ ലളിതമായ പ്രാർത്ഥന പ്രാർത്ഥിക്കാം:
പ്രിയ സ്രഷ്ടാവായ ദൈവമേ, കർത്താവായ യേശു ഉടൻ മടങ്ങിവരുമെന്ന് ഞാൻ വിശ്വസിക്കുന്നു. കർത്താവായ യേശുവിനെ അറിയാനും വിശ്വസിക്കാനും ദയവായി എന്നെ പഠിപ്പിക്കേണമേ. ഞാൻ അങ്ങനെ സ്വർഗത്തിലേക്കു കൊണ്ടുപോകുന്നവരുടെ കൂട്ടത്തിലായിരിക്കട്ടെ. ആമേൻ.
ഭാവിയെക്കുറിച്ചുള്ള കർത്താവായ യേശുവിൻ്റെ പ്രവചനങ്ങളെക്കുറിച്ച് കൂടുതൽ അറിയാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ഈ ലഘുലേഖയുടെ പിൻഭാഗത്തുള്ള വിവരങ്ങളിൽ ദയവായി ഞങ്ങളെ ബന്ധപ്പെടുക.
Copyright © 2023 by Sharing Hope Publications. വ്യക്തിപരമായ അല്ലെങ്കിൽ വാണിജ്യരഹിതമായ ഉദ്ദേശ്യങ്ങൾക്കായി സമ്മതമില്ലാതെ ഈ പ്രവർത്തനം പ്രിന്റ് ചെയ്ത് പങ്കുവെയ്ക്കാം.മലയാളവും ഇംഗ്ലീഷും പഴയതും പുതിയതുമായ നിയമങ്ങൾ അടങ്ങിയ വിശുദ്ധ ബൈബിളിൽ നിന്ന് എടുത്ത തിരുവെഴുത്ത് മലയാളം ബൈബിൾ പരിഭാഷഡാനിയൽ പബ്ലിഷിംഗ് കമ്പനി അനുമതി പ്രകാരം ഉപയോഗിച്ചു. എല്ലാ അവകാശങ്ങളും നിക്ഷിപ്തം.
ഞങ്ങളുടെ വാർത്താക്കുറിപ്പിനായി പേര് ചേർക്കുക
പുതിയ പ്രസിദ്ധീകരണങ്ങൾ ലഭ്യമാകുമ്പോൾ ആദ്യം അറിയുക!

പ്രത്യേകമായിട്ടുള്ള പ്രസിദ്ധീകരണങ്ങൾ
© 2024 Sharing Hope Publications