
അത്ഭുതങ്ങളുടെ ഒരു ദിവസം
സംഗ്രഹം
വിമലിൻ്റെ ഭാര്യയുമായുള്ള അസ്വാഭാവികമായുള്ള ബന്ധം കൂടുതൽ വഷളായിക്കൊണ്ടിരുന്നു. എന്നാൽ, സ്രഷ്ടാവായ ദൈവത്തിൻ്റെ ബഹുമാനാർത്ഥം ഉള്ള ഒരു പ്രത്യേക വിശുദ്ധ ദിനമായ ശബ്ബത്തിനെക്കുറിച്ച് അവൻ മനസ്സിലാക്കാൻ ഇടയായി. അവൻ കർത്താവായ യേശുവിൻ്റെ പുസ്തകം വായിക്കാനും എല്ലാ ആഴ്ചയും ശബ്ബത്ത് ദിവസം ആഘോഷിക്കാനും തുടങ്ങി. ക്രമേണ വിമലിൻ്റെ ദേഷ്യം അലിഞ്ഞുപോയി, അവൻ്റെ ദാമ്പത്യത്തിൽ ചില പ്രത്യേകതകൾ സംഭവിക്കാൻ തുടങ്ങി.
ടൈപ്പ് ചെയ്യുക
Tract
പ്രസാധകൻ
Sharing Hope Publications
ലഭ്യമാണ്
11 ഭാഷകൾ
പേജുകൾ
6
വിമൽ അവൻ്റെ ഓട്ടോറിക്ഷ റോഡിൻ്റെ ഒരു വശത്തേക്കു വലിച്ചു നീക്കി. പകലിലുടനീളം അനേക ഉപഭോക്താക്കൾ ഉണ്ടായിരുന്നെങ്കിലും അവനൊരു സന്തോഷം തോന്നിയില്ല. അവൻ്റെ വിവാഹത്തെക്കുറിച്ച് ചിന്തിക്കാതിരിക്കുവാൻ അവന് കഴിഞ്ഞില്ല. അത് താറുമാറാകുകയായിരുന്നു!
അവൻ തൻ്റെ ഭാര്യ സീമയെ സ്‌നേഹിച്ചു, എന്നാൽ ദിവസേന അവളെ മർദ്ദിക്കുന്നത് നിർത്തലാക്കുവാൻ അവന് കഴിഞ്ഞില്ല. അവൾ അവനെ വളരെ കോപാകുലനാക്കി. ഇതു ചെയ്യുവാൻ അവൻ ആഗ്രഹിച്ചതല്ല, എന്നാൽ അങ്ങനെ സംഭവിച്ചുപോയി.
മാതാനുഷ്ഠാനങ്ങളുടെ സമയത്ത്, സീമ ആത്മാക്കൾ ബാധിച്ചവളാകുകയും വന്യമായി നൃത്തം ചെയ്യുകയും അവളുടെ ശരീരത്തിൻ്റെ നിയന്ത്രണം വിട്ട് തൻ്റെ വസ്ത്രങ്ങൾ വലിച്ചു കീറുകയും ചെയ്യുമായിരുന്നു. അവൾ സ്വയം നിയന്ത്രണം വിട്ടുപോകുന്ന രീതി വിമലിനിഷ്ടമല്ലായിരുന്നു. മതാചാരങ്ങൾക്ക് പോകുന്നത് നിർത്തലാക്കുന്നതിന് താൻ അവളോടു ആവശ്യപ്പെട്ടു. എന്നാൽ അവൾ കൂട്ടാക്കിയിരുന്നില്ല. കീറിപ്പറിഞ്ഞ വസ്ത്രത്തോടും മുഖത്ത് മൃഗബലികളിൽ നിന്നുള്ള രക്തത്തോടും കൂടെ അവൾ വീട്ടിൽ വന്നിരുന്നപ്പോൾ വിമൽ അവളോട് കോപിക്കുകയും അവളെ അടിക്കുകയും ചെയ്തിരുന്നു.
സീമ രണ്ടു പ്രാവശ്യം ഗർഭിണിയായി, എന്നാൽ
ഭ്രാന്തചിത്തമായ അവളുടെ മതാചാരങ്ങൾ കാരണം ഗർഭം അലസിപ്പോയി. അവൾ കൂടുതൽ കൂടുതൽ ദുർവാശിയുള്ളവളായിത്തീർന്നു. വിമൽ കോപിതനും വിഷണ്ണനും കുറ്റബോധമുള്ളവനുമായി.
ഒരു നല്ല വഴി
വിമൽ തൻ്റെ ഓട്ടോറിക്ഷയിൽ ഇരുന്നുകൊണ്ട്, തീവ്ര നൈരാശ്യത്തോടെ ഒരു നല്ല മാർഗ്ഗത്തിനു വേണ്ടി ആഗ്രഹിച്ചു. പെട്ടെന്ന്, റോഡിനു സമീപമുള്ള ഒരു കെട്ടിടത്തിൻ്റെ അകത്തു നിന്നും ശബ്ദങ്ങൾ കേട്ടു. ഉള്ളിൽ കുട്ടികളും മുതിർന്നവരും ഉണ്ടായിരുന്നു. ഒരാൾ പറഞ്ഞ ഒരു കഥ അവർ ശ്രദ്ധിക്കുകയായിരുന്നു.
കഥ പറഞ്ഞ മനുഷ്യൻ വിഷമതകളിൽ നിന്നും ഒളിച്ചോടിപ്പോയ ഒരു മനുഷ്യനെപ്പറ്റി പറയുകയായിരുന്നു. അവൻ തൻ്റെ ഇരട്ട സഹോദരനെ ഒറ്റിക്കൊടുക്കുകയും അവൻ സ്വന്തം ജീവനെത്തന്നെ ഭയപ്പെടത്തക്കവിധം മോശമായി മുറിവേല്പ്പിക്കുകയും ചെയ്തു. താൻ ഓടിപ്പോയ വേളയിൽ ഉറങ്ങുന്നതിന് മരുഭൂമിയിൽ വച്ച് ഓട്ടം നിർത്തി. ഒരു കല്ല് തലയണയായി വച്ചതല്ലാതെ അവനെ സുഖകരമാക്കുവാൻ അവന് മറ്റൊന്നുമില്ലായിരുന്നു. താൻ ഏകാന്തത അനുഭവിക്കുകയും തൻ്റെ കുടുംബം നശിച്ചുപോകുവാൻ ഇടയാക്കിയതോർത്ത് താൻ ദുഃഖിക്കുകയും ചെയ്തു.
വിമൽ ശ്രദ്ധയോടെ കേട്ടു. ഈ മനുഷ്യന് എങ്ങനെ അനുഭവപ്പെട്ടുകാണും എന്ന് അവൻ അറിഞ്ഞു.
കഥ പറഞ്ഞ ആൾ തുടർന്നു. ആ മനുഷ്യൻ ഉറങ്ങിയപ്പോൾ തനിക്കൊരു സ്വപ്‌നമുണ്ടായി. സ്വർഗ്ഗത്തോളം എത്തുന്ന ഒരു കോവേണി താൻ കണ്ടു. ദുഃഖിതനും തകർന്നവനുമായ ഈ മനുഷ്യന് സ്വർഗ്ഗത്തിൽ നിന്ന് അനുഗ്രഹം കൊണ്ടുവരുന്നതുപോലെ, ദൂതന്മാർ കയറുകയും ഇറങ്ങുകയും ചെയ്തുകൊണ്ടിരുന്നു. ഉണർന്നപ്പോൾ അവന് സന്തോഷമായി. തലയണയായി താൻ ഉപയോഗിച്ച കല്ല് എടുത്ത് ദൈവത്തിന് ഒരു ഓർമ്മ സ്തംഭം പണിതു. കോവേണിയുടെ ദർശനം തന്നെ ഒരിക്കൽകൂടി ദൈവവുമായി ബന്ധപ്പെടുത്തി എന്ന് തോന്നുവാൻ ഇടയാക്കി, എല്ലാം ശരിയാകുവാൻ പോകുന്നു എന്ന് താൻ അറിഞ്ഞു.
ഒരു പുതിയ പുസ്തകം
ജനം അവിടം വിട്ടുപോയപ്പോൾ, ശങ്കയോടുകൂടി വിമൽ കെട്ടിടത്തിൻ്റെ ഉള്ളിലേക്കു പ്രവേശിച്ചു.
“സന്തോഷകരമായ ശബ്ബത്ത്” എന്നു പറഞ്ഞുകൊണ്ട് കഥ പറഞ്ഞയാൾ അവനെ അഭിവാദനം ചെയ്തു.
“ശബ്ബത്ത് എന്നു പറഞ്ഞാൽ എന്താണ്?” വിമൽ ആകാംക്ഷയോടെ ചോദിച്ചു.
“ഞങ്ങൾ സൃഷ്ടാവായ ദൈവത്തെ ആരാധിക്കുന്നു” എന്ന് കഥ പറഞ്ഞയാൾ മറുപടി പറഞ്ഞു. “മാത്രവുമല്ല, ലോകത്തെ അവൻ ആറു ദിവസം കൊണ്ട് ഉണ്ടാക്കിയതു കൊണ്ട്, ആഴ്ചയുടെ ഏഴാം ദിവസമായ ശബ്ബത്തു ദിവസത്തിൽ അവനെ ആരാധിക്കുവാൻ അവൻ നമ്മോടാവശ്യപ്പെടുന്നു. ആ മനുഷ്യൻ്റെ സ്വപ്‌നത്തിലെ കോവേണി സ്വർഗ്ഗത്തെയും ഭൂമിയെയും തമ്മിൽ ബന്ധിപ്പിച്ചതു പോലെ, നമ്മെ ദൈവത്തോട് ബന്ധിപ്പിക്കുന്ന ആഴ്ചതോറുമുള്ള ഒരു വിശുദ്ധ ദിവസമാണ് ശബ്ബത്ത്. നാം ഈ ദിവസത്തിൽ ആരാധിക്കുമ്പോൾ, നാം നമ്മുടെ ഭയഭക്തി സൃഷ്ടാവായ ദൈവത്തോടു കാണിക്കുകയും അവൻ്റെ അനുഗ്രഹങ്ങൾ പ്രാപിക്കുകയും ചെയ്യുന്നു.”
ഇരട്ട സഹോദരന്മാരുടെ കഥയിലൂടെ വിമൽ സ്പർശിക്കപ്പെട്ടു. “ആ കഥ നിങ്ങൾ കണ്ടെത്തിയത് എവിടെയാണ്?”
“ഇത് കർത്താവായ യേശുക്രിസ്തുവിൻ്റെ പുസ്തകമായ ബൈബിളിൽ നിന്നുമാണ്,” കഥ പറഞ്ഞ ആൾ അലമാരയിൽ നിന്നും പുസ്തകം എടുത്തു വിമലിനു കൊടുത്തു. “ഈ കഥ നിനക്ക് ഇതിൽ വായിക്കാൻ കഴിയും.”
ആ മനുഷ്യനോട് നന്ദി പറഞ്ഞതിനുശേഷം തൻ്റെ പുതിയ പുസ്തകവുമായി വിമൽ വീട്ടിലേക്കു പോയി. അവൻ അത് വായിച്ചപ്പോൾ അത് സത്യമാണെന്ന് തനിക്കു തോന്നിയിട്ട് അടുത്ത ശനിയാഴ്ച താൻ മടങ്ങി വന്നു. അവൻ ശാന്തമായി ഇരുന്ന് സൃഷ്ടാവായ ദൈവത്തോട് അവൻ്റെ വിശുദ്ധ ദിവസത്തിൽ പ്രാർത്ഥിച്ചപ്പോൾ ആശ്ചര്യകരമായ എന്തോ ഒന്ന് അവൻ്റെ ഹൃദയത്തിൽ സംഭവിച്ചു.
മാറ്റം സംഭവിച്ച ഒരു മനുഷ്യൻ
ഒരു ദിവസം വിമൽ തൻ്റെ പുതിയ പുസ്തകം വായിച്ചപ്പോൾ, “നിങ്ങൾ ദൈവത്തിൻ്റെ മന്ദിരം എന്നും ദൈവത്തിൻ്റെ ആത്മാവ് നിങ്ങളിൽ വസിക്കുന്നു എന്നും അറിയുന്നില്ലയോ?” (1 കൊരിന്ത്യർ 3:16). എന്ന് കണ്ടു. പെട്ടെന്ന് തൻ്റെ മനസ്സിൽ വെളിച്ചം ഉദിച്ചു. ശരീരം ദൈവത്തിൻ്റെ മന്ദിരമായതു കൊണ്ട്, അതിൽ, ഉപദ്രവം ഏല്പ്പിക്കുന്നതിന് ആർക്കും ഒരധികാരവുമില്ല എന്ന് താൻ വിചാരിച്ചു. അങ്ങനെയെങ്കിൽ ഞാൻ ഇനി ഒരിക്കലും എൻ്റെ ഭാര്യയെ അടിക്കുവാൻ പാടില്ല.
അത് നിർത്തലാക്കുവാൻ അവൻ പല തവണ ശ്രമിച്ചു എങ്കിലും ഇപ്രാവശ്യം ഇത് തികച്ചും പ്രായോഗികമായി. ശബ്ബത്തു ദിനത്തിൽ ബൈബിൾ വായിക്കുന്നതും ആരാധിക്കുന്നതും സൃഷ്ടാവായ ദൈവത്തോട് അവനെ ബന്ധിപ്പിക്കുന്നതാണെന്ന് അവൻ അറിഞ്ഞു. ഒരു ദിവ്യകരം അവൻ്റെ നെഞ്ചിൽ നിന്നും കല്ലായ ഹൃദയത്തെ മാറ്റുകയും തൽസ്ഥാനത്ത് ദയയുടെ ഒരു ഹൃദയത്തെ വച്ചു പിടിപ്പിക്കുകയും ചെയ്തതുപോലെയാണ് ഇത് കാണപ്പെട്ടത്.
വീണ്ടും ഒന്നിച്ചു!
വിശുദ്ധ ശബ്ബത്ത് ദിനത്തിൽ സൃഷ്ടാവായ ദൈവത്തെ ആരാധിക്കുന്നത് വിമൽ അനേക വർഷം തുടർന്നുകൊണ്ടിരുന്നു. പതുക്കെ സീമ തൻ്റെ ഭർത്താവിൽ ഒരു മാറ്റം ശ്രദ്ധിച്ചു. പിന്നിടൊരിക്കലും അവളെ അവൻ അടിച്ചില്ല. അതിനുപകരം അവൻ ശാന്തതയും ദയയുമുള്ളവനായിരുന്നു.
ഈ സമയമായപ്പോഴേയ്ക്കും സീമ ക്ഷീണിതയും വിഷണ്ണയുമായിത്തീർന്നു. കർത്താവായ യേശുക്രിസ്തുവിൻ്റെ പുസ്തകം വായിച്ചതിനു ശേഷവും ശനിയാഴ്ച ദിവസം അവൻ്റെ ആരാധന കഴിഞ്ഞു ഭവനത്തിലേക്കു വരുമ്പോഴും വിമൽ എല്ലായ്‌പ്പോഴും വളരെ ശാന്തനായിരിക്കുന്നത് അവൾ ശ്രദ്ധിച്ചു. അവസാനം, അവൾക്കു തന്നോടൊപ്പം പോകുവാൻ താല്പര്യമുണ്ടോ എന്ന് ചോദിച്ചതിന് അവൾ സമ്മതം പ്രകടിപ്പിച്ചു.
വിമൽ ഇങ്ങനെ പറയുന്നു: “ശബ്ബത്ത് ഞങ്ങളുടെ കുടുംബത്തിന് ഒരു പ്രത്യേക വിശുദ്ധ ദിനമാണ്. ദൈവവുമായി ബന്ധമുണ്ടാക്കുന്നതിന് ദൈവം നമ്മെ ക്ഷണിക്കുന്ന ഒരു ദിനമാണിത്. ഈ വിധത്തിൽ നാം അവനുമായി ബന്ധപ്പെടുമ്പോൾ, അവൻ അത്ഭുതങ്ങൾ സൃഷ്ടിക്കുന്നു. ഓരോ ദിവസവും പ്രത്യേകിച്ച്, ശബ്ബത്തു ദിനത്തിലും സൃഷ്ടാവായ ദൈവത്തെ ആരാധിക്കുന്നതിന് ഞാൻ പഠിച്ചതുകൊണ്ട്, ഇന്ന് എനിക്കും എൻ്റെ ഭാര്യയ്ക്കും ഒരു സന്തുഷ്ട വിവാഹ ജീവിതം ഉണ്ടായിരിക്കുന്നു. ശബ്ബത്തനുഗ്രഹങ്ങൾ നമ്മെ അന്യോന്യവും ദൈവത്തോടും അടുപ്പിക്കുന്നു.”
ഇന്ന്, വിമലും സീമയും രണ്ട് ആൺമക്കളുള്ള സന്തോഷകരമായ ദാമ്പത്യ ജീവിതത്തിലാണ്. അവർ അവരുടെ എല്ലാ അയൽവാസികളോടും ശബ്ബത്തു ദിവസത്തിൻ്റെ അനുഗ്രഹങ്ങളെപ്പറ്റി പറയുന്നു.
ശബ്ബത്തിനെക്കുറിച്ച് നിങ്ങൾക്ക് കൂടുതൽ അറിയണമെങ്കിലോ അല്ലെങ്കിൽ ഒരു ബൈബിൾ കരസ്ഥമാക്കണമെങ്കിലോ ദയവുചെയ്ത് ഈ ലഘുലേഖയുടെ പിൻഭാഗത്തു നൽകിയിരിക്കുന്ന മേൽവിലാസത്തിൽ ബന്ധപ്പെടുക.
Copyright © 2023 by Sharing Hope Publications. വ്യക്തിപരമായ അല്ലെങ്കിൽ വാണിജ്യരഹിതമായ ഉദ്ദേശ്യങ്ങൾക്കായി സമ്മതമില്ലാതെ ഈ പ്രവർത്തനം പ്രിന്റ് ചെയ്ത് പങ്കുവെയ്ക്കാം.മലയാളവും ഇംഗ്ലീഷും പഴയതും പുതിയതുമായ നിയമങ്ങൾ അടങ്ങിയ വിശുദ്ധ ബൈബിളിൽ നിന്ന് എടുത്ത തിരുവെഴുത്ത് മലയാളം ബൈബിൾ പരിഭാഷഡാനിയൽ പബ്ലിഷിംഗ് കമ്പനി അനുമതി പ്രകാരം ഉപയോഗിച്ചു. എല്ലാ അവകാശങ്ങളും നിക്ഷിപ്തം.
ഞങ്ങളുടെ വാർത്താക്കുറിപ്പിനായി പേര് ചേർക്കുക
പുതിയ പ്രസിദ്ധീകരണങ്ങൾ ലഭ്യമാകുമ്പോൾ ആദ്യം അറിയുക!

പ്രത്യേകമായിട്ടുള്ള പ്രസിദ്ധീകരണങ്ങൾ
© 2024 Sharing Hope Publications