
ദൈവത്തിൻ്റെ പ്രത്യേക ജനം
സംഗ്രഹം
വരാനിരിക്കുന്ന യുഗത്തിൽ താൻ എങ്ങനെ പൂർണതയുള്ള ഒരു ലോകം പുനഃസൃഷ്ടിക്കുമെന്ന് കർത്താവായ യേശുക്രിസ്തു നമ്മോട് പറഞ്ഞു. അവൻ്റെ പ്രത്യേക ജനം എന്നേക്കും അവിടെ വസിക്കും. ആരാണ് ഈ പ്രത്യേക ജനം? ബൈബിൾ അവരെ “ശേഷിപ്പ്” എന്ന് വിളിക്കുന്നു. ഈ ലഘുലേഖ ശേഷിപ്പിനെക്കുറിച്ചുള്ള ഒരു ഹ്രസ്വ വിവരണം നൽകുകയും അവരെല്ലാം കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുന്ന സംഭവം വിവരിക്കുകയും ചെയ്യുന്നു.
ടൈപ്പ് ചെയ്യുക
Tract
പ്രസാധകൻ
Sharing Hope Publications
ലഭ്യമാണ്
11 ഭാഷകൾ
പേജുകൾ
6
ഒരു ദീർഘയാത്രയ്ക്കു പോകുന്നതിനു മുമ്പ് തൻ്റെ ദാസന്മാരെ കൂട്ടിവരുത്തിയ ഒരു മനുഷ്യനെക്കുറിച്ചുള്ള കഥ ഇപ്രകാരം പറയപ്പെടുന്നു: ഒരു ദാസന് അദ്ദേഹം ഒരു വലിയ സഞ്ചി നിറയെ പണം കൊടുത്തു; രണ്ടാമത്തെ ദാസന് ഒരു ഇടത്തരം സഞ്ചി നിറയെ പണം കൊടുത്തു; മൂന്നാമത്തവന് ഒരു ചെറിയ സഞ്ചി നിറയെ പണം കൊടുത്തു—ഓരോന്നും അവരുടെ കഴിവിനൊത്ത വിധമായിരുന്നു. അദ്ദേഹം പോകുന്ന വേളയിൽ തൻ്റെ സ്വത്ത് സൂക്ഷിച്ചു കൊള്ളണമെന്ന് അവരോട് പറഞ്ഞു. അതിനുശേഷം താൻ യാത്രയായി.
ഒന്നാമത്തവൻ അവൻ്റെ പണം എടുത്ത് കച്ചവടം ആരംഭിച്ചു. അതുപോലെ രണ്ടാമത്തവനും അവൻ്റെ
പണം എടുത്തു കച്ചവടത്തിന് ഉപയോഗിച്ചു. അവർ കഠിനാദ്ധ്വാനം ചെയ്യുകയും അവരെ ഏല്പിച്ച പണത്തെ അവർ പെട്ടെന്ന് ഇരട്ടിയാക്കുകയും ചെയ്തു.
എന്നാൽ വളരെ കുറച്ചു മാത്രം പണം ലഭിച്ച മൂന്നാമത്തെ ദാസൻ, വ്യത്യാസമുള്ളവനായിരുന്നു. ആ പണം സുരക്ഷിതമായിരിക്കുന്നതിന് അവൻ അതിനെ നിലത്ത് കുഴിച്ചിട്ടു—പിന്നീട്, യജമാനൻ അകലെയായിരുന്നപ്പോൾ അയഞ്ഞ വിധത്തിൽ അഥവാ അലസമായ വിധത്തിൽ അനേക വർഷം ആനന്ദിക്കുകയും ചെയ്തു.
അവസാനം യജമാനൻ മടങ്ങിവന്നു. കഠിനാദ്ധ്വാനം ചെയ്ത് തൻ്റെ മുതലിനെ എങ്ങനെ വർദ്ധിപ്പിച്ചു എന്ന് ആദ്യത്തെ രണ്ടു ദാസന്മാരും കാണിച്ചു. “നന്നായി! നിങ്ങൾ നല്ലവരും വിശ്വസ്തരുമായ ദാസന്മാരാണ്. ചെറിയ കാര്യങ്ങളിൽ നിങ്ങൾ തന്നെ തെളിയിച്ചു കാണിച്ചിരിക്കുന്നു, ഇപ്പോൾ ഞാൻ നിങ്ങളെ വലിയ കാര്യങ്ങൾ ഏല്പിക്കും” എന്ന് യജമാനൻ പറഞ്ഞു. പിന്നീട് അദ്ദേഹം അവർക്കു ഒരു പ്രതിഫലം കൊടുത്തു.
അമ്പരന്നും അമിത വിനയം കാണിച്ചുകൊണ്ടും മൂന്നാമത്തെ ദാസൻ മുമ്പോട്ടുവന്നു. “യജമാനനെ, നീ വിതയ്ക്കാത്തേടത്തു നിന്ന് കൊയ്യുകയും വിതറാത്തേടത്തുനിന്ന് ചേർക്കുകയും ചെയ്യുന്ന കഠിന മനുഷ്യൻ എന്നു ഞാൻ അറിഞ്ഞു. എനിക്കു പേടിയായി അതു കൊണ്ടു നിൻ്റെ പണം നിലത്തു മറച്ചുവച്ചു; നിൻേറത് ഇതാ, എടുത്തു കൊൾക എന്നു പറഞ്ഞു—ഇതിൽ അല്പം പോലും നഷ്ടമായില്ല.” താൻ ദൂരെ ആയിരുന്നപ്പോൾ ഈ മടിയനായ ദാസൻ ഒന്നും ചെയ്തില്ല എന്നറിഞ്ഞ് യജമാനൻ കോപിച്ചു. യജമാനൻ അവൻ്റെ പണം എടുത്ത് വിശ്വാസ്തതയോടെ വേല ചെയ്ത ദാസനു കൊടുത്തു, പിന്നീട് അവിശ്വസ്തനായ ദാസനെ യാതനാ സ്ഥലത്തേക്കു തള്ളിയിട്ടു.
ഒരു സമ്പൂർണ്ണ രാജ്യം
മഹാഗുരുവും കഥാകാരനുമായ യേശുക്രിസ്തു പറഞ്ഞ കഥയാണിത്. അവൻ ഒരു ദിവസം ആകാശമേഘങ്ങളിൽ മടങ്ങിവരുമെന്നും വിശ്വസ്തരായ തൻ്റെ പ്രത്യേക ജനത്തിന് ഒരു മഹാപ്രതിഫലം കൊടുക്കുമെന്നും അവൻ്റെ പുസ്തകമായ ബൈബിൾ നമ്മോട് പറയുന്നു. എന്നാൽ അവൻ്റെ മടങ്ങിവരവിനുവേണ്ടി ഒരുങ്ങിയിട്ടില്ലാത്തവർക്ക് വലിയ നിരാശയുണ്ടാകും.
ദൈവത്തിൻ്റെ വിശ്വസ്ത ദാസന്മാർക്കുവേണ്ടിയുള്ള ഈ അത്ഭുത പ്രതിഫലം എന്താണ്? “ദൈവരാജ്യം” എന്ന് വിളിക്കപ്പെടുന്ന ഒരു സ്ഥലത്തേക്ക് നമ്മെ കൊണ്ടു പോകുമെന്ന് യേശുക്രിസ്തു വാഗ്ദത്തം ചെയ്തിട്ടുണ്ട്. സൃഷ്ടാവായ ദൈവം വസിക്കുന്ന സ്ഥലമാണ് ഈ രാജ്യം. എല്ലാവരും സമ്പൂർണ്ണ സന്തോഷം അനുഭവിക്കുന്നതും മാനവകുലത്തോടൊപ്പം ദൈവം വസിക്കുന്നതുമായ ഒരു സമ്പൂർണ്ണ ഇടമാണിത്. ഈ രാജ്യത്തിലെ ജനം അവൻ്റെ കല്പനകളോടും പരസ്പരവുമുള്ള യോജിപ്പിലായിരിക്കും ജീവിക്കുന്നത്. അവിടെ ദുഃഖവും വേദനയും മരണവും ഉണ്ടായിരിക്കുകയില്ല. ഈ അത്ഭുത രാജ്യം ഒരിക്കലും അവസാനിക്കുകയില്ല! എന്നാൽ വിശ്വസ്തരും അനുസരണമുള്ളവരും മാത്രമേ അവിടെ എത്തിച്ചേരുകയുള്ളൂ. ദൈവത്തെ തിരസ്‌ക്കരിക്കുന്നവരോ, അലസരോ, അവനെ സേവിക്കുന്നതിൽ ജാഗ്രതയില്ലാത്തവരോ ആയവർ അവൻ്റെ രാജ്യത്തിൽ പ്രവേശിക്കുകയില്ല.
ദൈവരാജ്യത്തിലേക്കുള്ള നമ്മുടെ വഴി സമ്പാദിക്കുക സാധ്യമല്ല. ജീവിതകാലം മുഴുവൻ ചെയ്യുന്ന സൽക്കർമ്മങ്ങളെക്കാൾ അതു വളരെ ചെലവേറിയതായിരിക്കും. അതിനുപകരം, സൃഷ്ടാവായ ദൈവം അതിലെ പ്രവേശനം ഒരു ദാനമായിട്ടാണ് തരുന്നത്. അവരുടെ വർഗ്ഗം, സാമൂഹ്യസ്ഥിതി, കഴിഞ്ഞ കാല ചരിത്രം എന്നിവ എന്തു തന്നെയായിരുന്നാലും, ഏതൊരുവനും ദൈവത്തിൻ്റെ രാജ്യത്തിൽ പോകുവാൻ കഴിയും. നമ്മുടെ സൽക്കർമ്മങ്ങൾ കൊണ്ട് ഈ രാജ്യത്തിലേക്കുള്ള പ്രവേശനം നേടിയെടുക്കുവാൻ കഴിയുകയില്ലെങ്കിലും, അപ്പോഴും നമ്മുടെ സൽപ്രവൃത്തികൾ പ്രധാനമാണ്. അത്തരമൊരു സമ്പൂർണ്ണവും യോജിപ്പുള്ള സ്ഥലത്ത് സന്തുഷ്ടരായിരിക്കുവാൻ കഴിയുന്ന തരത്തിലുള്ള ആളുകളാണോ നാം എന്നറിയുവാൻ ദൈവം നമ്മുടെ പ്രവൃത്തികളിലേക്കു നോക്കുന്നു.
ആദ്യത്തെ രണ്ടു ദാസന്മാരെപ്പോലെ, അവർ ചെയ്യുന്ന എല്ലാകാര്യങ്ങളിലും വിശ്വാസ്തരായ ഒരു പ്രത്യേക കൂട്ടം ആളുകളെ ബൈബിൾ വിവരിക്കുന്നു. ശേഷിപ്പ് എന്ന് വിളിക്കപ്പെടുന്ന ഈ പ്രത്യേക ജനം ലോകത്തിൻ്റെ എല്ലാ രാജ്യങ്ങളിലും ദൈവത്തെ അനുസരിക്കുന്നവരും ആത്മാർത്ഥമായി യേശുക്രിസ്തുവിൻ്റെ വീണ്ടും വരവിനെ കാത്തിരിക്കുന്നവരുമാണ്.
ശേഷിപ്പിനോട് ചേരുന്നു
നമുക്ക് ദൈവത്തിൻ്റെ പ്രത്യേക ജനതയുടെ ഭാഗമാകുവാൻ എങ്ങനെയാകും, ഒരുദിവസം ദൈവരാജ്യത്തിൽ പ്രവേശിക്കുന്ന വിശ്വസ്ത ദാസന്മാരുടെ ഈ ഗണത്തിൽ? ദൈവത്തോട് വിശ്വസ്തരായിരിപ്പാൻ കർത്താവായ യേശു നമ്മെ പഠിപ്പിച്ചു, എന്നാൽ അവൻ സങ്കീർണ്ണമായ നിയമങ്ങളുടെ ഒരു നീണ്ട പട്ടിക ഉണ്ടാക്കിയില്ല. ദൈവത്തെ പൂർണ്ണഹൃദയത്തോടും പൂർണ്ണ ആത്മാവോടും പൂർണ്ണ മനസ്സോടും സ്‌നേഹിക്കുകയും നമ്മെപ്പോലെ നമ്മുടെ അയൽക്കാരെ സ്‌നേഹിക്കണമെന്നും അവൻ പറഞ്ഞു. (ബൈബിൾ, മത്തായി 22:37-40).ഇത് വളരെ ലളിതമായി തോന്നിയേക്കാം, എന്നാൽ നമ്മിൽ അധികം പേർക്കും അനാകർഷകമായ ജനത്തെ സ്‌നേഹിക്കുന്നത് അത്ര എളുപ്പമായി തോന്നുന്നില്ല. എന്നിരുന്നാലും നാം നമ്മുടെ ശത്രുക്കളെപ്പോലും സ്‌നേഹിക്കണമെന്ന് യേശു പറഞ്ഞു. (മത്തായി 5:44).നമ്മുടെ ഹൃദയങ്ങളെ ദൈവം നിഗൂഢമായ വിധം രൂപാന്തരപ്പെടുത്തുകയും നമുക്കു അസാധാരണമായ സ്‌നേഹവും നന്മയും തരുകയും ചെയ്യുന്നതു കൊണ്ടു മാത്രമാണ് ഇതു സാധ്യമായിത്തീരുന്നത്. നാം കർത്താവായ യേശുവിൻ്റെ വിശ്വസ്തദാസന്മാരാണെന്നതിൻ്റെ തെളിവാണ് ദൈവത്തോടും മറ്റുള്ളവരോടുമുള്ള സ്‌നേഹം നിറഞ്ഞ ഒരു ജീവിതം.
ദൈവ രാജ്യത്തിലെ നിത്യജീവൻ!
ആദ്യത്തെ രണ്ടു ദാസന്മാരെയും പോലെ, ദൈവത്തിൻ്റെ യാഥാർത്ഥ അനുയായികൾ സഹിഷ്ണുതയും വിശ്വസ്തതയുള്ളവരും ആയിരിക്കണം. നമ്മുടെ യജമാനനായ യേശു മടങ്ങിവരുമ്പോൾ, നമ്മുടെ സത്യസന്ധതയ്ക്കും വിശ്വസ്തതയ്ക്കുമുള്ള പ്രതിഫലമാണ് നിത്യതയ്ക്കുവേണ്ടി അവൻ്റെ രാജ്യത്തിലേയ്ക്കുള്ള പ്രവേശനം. ആ രാജ്യം “ദൈവകല്പന പ്രമാണിക്കുന്നവർക്കും യേശുവിങ്കലുള്ള വിശ്വാസം കാത്തുസൂക്ഷിക്കുന്നവർക്കും വേണ്ടിയുള്ളതാണ്” (ബൈബിൾ, വെളിപ്പാട് 14:12).
ദൈവരാജ്യത്തിൽ എന്നെന്നേക്കും ജീവിക്കുന്നവരുടെ കൂട്ടത്തിൽ ചേരണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ ഈ വിധം നിങ്ങൾ പ്രാർത്ഥിക്കുക.
സ്‌നേഹമുള്ള ദൈവമേ, എനിക്കു നിന്നോടൊപ്പം നിൻ്റെ രാജ്യത്തിലായിരിക്കുവാൻ ആഗ്രഹമുണ്ട്. നീ മടങ്ങി വരുന്നതുവരെ വിശ്വസ്തതയോടെ ശേഷിക്കുവാൻ എന്നെ പഠിപ്പിക്കുകയും സഹായിക്കുകയും ചെയ്യേണമേ. ഒരു നല്ല സ്ഥലത്തേക്കു എന്നെ കൊണ്ടുപോകാമെന്നുള്ള വാഗ്ദത്തത്തിനായി ഞാൻ നന്ദി പറയുന്നു. ആമേൻ.
ദൈവ രാജ്യത്തെ സംബന്ധിച്ച് കൂടുതൽ പഠിക്കുവാൻ, നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ ഈ പേപ്പറിൻ്റെ പിൻഭാഗത്തു കൊടുത്തിരിക്കുന്ന മേൽവിലാസത്തിൽ ബന്ധപ്പെടുക.
Copyright © 2023 by Sharing Hope Publications. വ്യക്തിപരമായ അല്ലെങ്കിൽ വാണിജ്യരഹിതമായ ഉദ്ദേശ്യങ്ങൾക്കായി സമ്മതമില്ലാതെ ഈ പ്രവർത്തനം പ്രിന്റ് ചെയ്ത് പങ്കുവെയ്ക്കാം.മലയാളവും ഇംഗ്ലീഷും പഴയതും പുതിയതുമായ നിയമങ്ങൾ അടങ്ങിയ വിശുദ്ധ ബൈബിളിൽ നിന്ന് എടുത്ത തിരുവെഴുത്ത് മലയാളം ബൈബിൾ പരിഭാഷഡാനിയൽ പബ്ലിഷിംഗ് കമ്പനി അനുമതി പ്രകാരം ഉപയോഗിച്ചു. എല്ലാ അവകാശങ്ങളും നിക്ഷിപ്തം.
ഞങ്ങളുടെ വാർത്താക്കുറിപ്പിനായി പേര് ചേർക്കുക
പുതിയ പ്രസിദ്ധീകരണങ്ങൾ ലഭ്യമാകുമ്പോൾ ആദ്യം അറിയുക!

പ്രത്യേകമായിട്ടുള്ള പ്രസിദ്ധീകരണങ്ങൾ
© 2024 Sharing Hope Publications